വമ്പന്‍ സ്രാവുകളെ വിറപ്പിച്ച് എംജി ഹെക്ടര്‍; ബുക്കിംഗില്‍ യമണ്ടന്‍ കുതിപ്പ്!

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എംജി ഹെക്ടറിന്റെ ബുക്കിംഗ് കുതിക്കുന്നു. കേവലം 23 ദിവസങ്ങള്‍ കൊണ്ടുതന്നെ 10,000 യൂണിറ്റുകളുടെ ബുക്കിംഗ് പുതിയ എംജി എസ്‌യുവി നേടി. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചത്. നിലവില്‍ രാജ്യമെങ്ങുമുള്ള എംജി ഡീലര്‍ഷിപ്പുകളില്‍ ഹെക്ടര്‍ ബുക്കിംഗ് തുടരുകയാണ്. ബുക്ക് ചെയ്തവര്‍ക്ക് ജൂലൈ ആദ്യ വാരം മുതല്‍ എസ്‌യുവി കമ്പനി നല്‍കി തുടങ്ങും.

12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടര്‍ എത്തുന്നത്. ഇന്റര്‍നെറ്റ് എസ്‌യുവി എന്ന പേരില്‍ പുറത്തിങ്ങുന്ന വാഹനത്തില്‍ ഇന്ത്യന്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുണ്ടാകും എന്നാണ് എംജി വില പ്രഖ്യാപിച്ചു കൊണ്ട് അറിയിച്ചത്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നുണ്ട്.

1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്ററര്‍ ടര്‍ബ്ബോ ഡീസല്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ തുടങ്ങി മൂന്ന് എഞ്ചിന് ഓപ്ക്ഷനുകളാണ് ഹെക്ടറിന് ഉള്ളത്. 143 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും കുറിക്കാന്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാവും. സാധാരണ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനുണ്ടെന്ന് എംജി പറയുന്നു.

17.41 കിലോമീറ്റര്‍ മൈലേജാണ് ഹെക്ടര്‍ ഡീസലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ ഹൈബ്രിഡ് മോഡല്‍ 15.81 കിലോമീറ്റര്‍ മൈലേജ് കുറിക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. എന്തായാലും ഹെക്ടറിന് മുന്നില്‍ ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും മറ്റും ഇനി കുറച്ച് വിയര്‍ക്കും.

Latest Stories

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക