ആയിരം കിലോമീറ്റർ സഞ്ചരിക്കാൻ വെറും 519 രൂപ ; കുഞ്ഞൻ കാറിൽ കിടിലൻ പാക്കേജുമായി എം.ജിയുടെ ഇവി ; വിലയിലും ഞെട്ടിച്ച് 'കോമെറ്റ്' !

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്‌ട്രിക് വാഹനമായി അറിയപ്പെടാൻ ഒരുങ്ങുകയാണ് കോമെറ്റ്. ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിക്കാൻ വേണ്ടി എത്തിയിരിക്കുന്ന കോമെറ്റിന്റെ വില പ്രഖ്യാപിച്ചിരിക്കുകയാണ് എംജി മോട്ടോർസ് ഇപ്പോൾ. ടാറ്റ ടിയാഗോ ഇവിയുമായാണ് ഈ കുട്ടി കാർ മത്സരിക്കുന്നത്. കൂടിയ വില പ്രതീക്ഷിച്ചിരുന്ന സമയത്ത് കുറഞ്ഞ വിലയിൽ കോമെറ്റ് എത്തിയതോടെ വാഹനത്തെ സ്വീകരിക്കുമോ എന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമെറ്റ്. ‘വൂലിങ് എയർ’ എന്ന കുഞ്ഞൻ ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് കോമെറ്റ് നിർമിച്ചിരിക്കുന്നത്.

1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരികയുള്ളു എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിലവിലെ പെട്രോൾ, ഡീസൽ വിലയിൽ മറ്റ് ഏതൊരു കാറിലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണിത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. ബിഗ് ഇൻസൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിൽ ‍ഡിസൈൻ ചെയ്ത 2 ഡോർ കാറാണ് കോമെറ്റ്. 17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കൊമെറ്റിൽ പ്രവർത്തിക്കുന്നത്. 42 ബിഎച്ച്പി കരുത്തിൽ പരമാവധി 110 എൻഎം ടോർക്ക് വരെ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിലുള്ളത്.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കോമെറ്റിന് സാധിക്കും എന്നതും മറ്റൊരു പ്രതേകതയാണ്. IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി വാഗ്‌ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിൽ, 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാനും കോമെറ്റിന് സാധിക്കും. പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി ഒരുക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

ഇന്റീരിയറും പുത്തൻ ഫീച്ചറുകളാൽ സമ്പന്നമാണ്. സ്‌പേസ് ഗ്രേ ഇന്റീരിയർ തീം, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യു മിററുകൾ, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളാണ് എംജിയുടെ ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ ഇന്റീരിയറിന് ലഭിക്കുക. ഒരു സിറ്റി കാറായാണ് കോമെറ്റ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നതെന്ന് ഡിസൈൻ കണ്ടാൽ മനസിലാകും. 2,974 mm നീളവും 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീൽബേസുമാണ് കൊമെറ്റിന് ഉള്ളത്. ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്‌സി ഡിസൈനാണ് കോമെറ്റിൽ കമ്പനി പരീക്ഷിച്ചിരിക്കുന്നത്. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് ആണ് സെറ്റ് ചെയ്‌തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ വാഹനമെന്ന ഖ്യാതിക്കൊപ്പം ടാറ്റയുടെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയാണ് എംജി മോട്ടോർസിന്റെ ലക്ഷ്യം. ഏപ്രിൽ 27 മുതൽ ടെസ്റ്റ് ഡ്രൈവുകൾക്കായി കോമെറ്റ് ഇവി ലഭ്യമായി തുടങ്ങും. മെയ് 15 മുതൽ കൊമെറ്റിന്റെ ബുക്കിംഗ് ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ തിരക്കേറിയ യാത്രകള്‍ക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 7.98 ലക്ഷം രൂപയാണ് കോമെറ്റിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.

Latest Stories

നിലമ്പൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; 70.76 ശതമാനം പോളിംഗ്, തിങ്കളാഴ്ച വോട്ടെണ്ണല്‍

ആകാശ നിരീക്ഷണം നടത്തി അമേരിക്കയുടെ 'ഡൂംസ് ഡേ' വിമാനം; ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന വിമാനം കോള്‍സൈന്‍ മാറ്റി വാഷിംഗ്ടണിലെത്തി; ഇറാനെതിരെ യുഎസ് തയ്യാറെടുക്കുന്നു?

പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

ഇറാനു നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരായ നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കണം; അല്ലെങ്കില്‍ അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് വിട്ടു എവിടേക്കും പോകുന്നില്ല'; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍; നിലമ്പൂരില്‍ പോകാതിരുന്നത് ക്ഷണിക്കാതിരുന്നതിലാല്‍

ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ

കൊല്ലം സുധിയും ദാസ് കോഴിക്കോടും അറിയപ്പെടുന്നത് രേണു സുധിയുടെ പേരിൽ, ചില്ലറ ധൈര്യമൊന്നും പോരാ: രേണു സുധിയെ കുറിച്ച് ശാരദക്കുട്ടി