മുഖം മിനുക്കി പുതിയ സവിശേഷതകളുമായി 2022 ബലേനൊ ഫെബ്രുവരിയിൽ എത്തുന്നു

പുതിയ 2022 ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരി അവസാനത്തോടെ പുറത്തിറക്കാൻ ഒരുങ്ങി മാരുതി സുസുക്കി. വലിയ ഡിസൈൻ പരിഷ്ക്കാരങ്ങൾ, പുതിയ ക്യാബിൻ, നിരവധി മുൻനിര ഫീച്ചറുകൾ തുടങ്ങി ഒട്ടേറെ പ്രത്യേകതകളുമായിട്ടായിരിക്കും മാരുതിയുടെ പ്രീമിയം ഹാച്ച് ഇത്തവണ നിരത്തുകളിൽ എത്തുക. വയർലെസ് ചാർജിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകൾ പുതിയ വാഹനത്തിന് കരുത്ത് കൂട്ടാൻ മാരുതി നൽകുന്നുണ്ട്.

ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത പുതിയ ഇന്റർഫേസുള്ള വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ബലേനോ ഫെയ്‌സ്‌ലിഫ്റ്റിനുണ്ടാകും. ഈ പുതിയ സജ്ജീകരണവുമായി വരുന്ന ആദ്യത്തെ കാറായിരിക്കും ബലേനോ. രണ്ട് കമ്പനികളും ഉപയോഗിക്കുന്ന സിസ്റ്റങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും രണ്ടും സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യാനാണ് സാധ്യത.സിസ്റ്റത്തിന്റെ ചില പതിപ്പുകൾ കണക്റ്റഡ് സാങ്കേതികവിദ്യയുമായി വരാം. കൂടാതെ ഇന്ത്യൻ ഉപഭോക്താക്കളെ പ്രത്യേകമായി ടാർഗെറ്റുചെയ്‌ത കണക്റ്റഡ് സവിശേഷതകളുടെ ഒരു റാഫ്റ്റിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.

ഉപഭോക്താക്കൾക്ക് സുരക്ഷിതമായ അനുഭവം നൽകുന്നതിലും പുതിയ ബലേനോ ശ്രദ്ധ കേന്ദ്രീകരിക്കും. മുൻനിര മോഡലുകളിൽ എയർബാഗിന്റെ എണ്ണം ആറ് വരെ ഉണ്ടാകുമെന്നാണ് മാരുതി സുസുക്കി സൂചന നൽകിയിരിക്കുന്നത്.കൂൾഡ് സീറ്റുകൾ ഫീച്ചറുകളുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും മാരുതി സുസുക്കി പുതിയ ബലേനോയിൽ ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ യൂണിറ്റ് അല്ലെങ്കിൽ HUD വാഗ്ദാനം ചെയ്യും.എന്നാൽ ആഢംബര കാറുകളിൽ ഉള്ളത് പോലെ ഈ സിസ്റ്റം കസ്റ്റമൈസേഷൻ ഒന്നും വാഗ്‌ദാനം ചെയ്‌തേക്കില്ല.

ഡ്രൈവർ, പാസഞ്ചർ, കർട്ടൻ ബാഗുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്ക് എയർബാഗുകൾ എന്നിവയായിരിക്കും വരാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ പുതുക്കിയ മോഡൽ മുന്നോട്ടുവയ്ക്കുന്ന പുത്തൻ സജ്ജീകരണങ്ങൾ. ഉയർന്ന മോഡലുകൾക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും മാരുതി സുസുക്കി ലഭ്യമാക്കിയേക്കും. പുറം ബോഡി പാനലുകളിലും ഷാസിയിലും മറ്റുള്ളവിടങ്ങളിലും കട്ടിയുള്ള സ്റ്റീൽ പുതിയ ഫേയ്സ് ലിഫ്റ്റ് മോഡലിന് മാരുതി സുസുക്കി നൽകുന്നു.പരന്നതും വീതിയുള്ളതുമായ ഗ്രിൽ, വിശാലമായ ടെയിൽ ലൈറ്റുകൾ എന്നിവയ്‌ക്കൊപ്പമായിരിക്കും 2022 ബലേനോ വിപണിയിൽ എത്തുക.

സ്‌പോർട്ടി ഇൻസ്ട്രുമെന്റ് പാനലിന് ഒരു ജോടി ഡീപ് സെറ്റ് ക്ലിയർ ഡയലുകളും ഇത്തവണ ഉണ്ടായിരിക്കും. മധ്യഭാഗത്ത് മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയും സ്വിഫ്റ്റിൽ നിന്നുള്ള മാരുതി സുസുക്കിയുടെ സ്‌പോർട്ടി ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റിന് മാറ്റ് കൂട്ടും.

പുതിയ ഫ്ലോട്ടിംഗ് സെന്റർ കൺസോളായിരിക്കും ഇന്റീയറിലെ പ്രധാന ആകർഷണം. അതിന് മുകളിൽ ഒരു പുതിയ ഫ്രീ-സ്റ്റാൻഡിംഗ് സ്‌ക്രീനും താഴെ ഒരു ജോടി വെന്റുകളും ഇടംപിടിക്കുകയും ചെയ്യും. എയർകോൺ സിസ്റ്റത്തിനായുള്ള ബട്ടണുകൾ ഇവയ്ക്ക് താഴെയായി സ്ഥിതി ചെയ്യുന്നു. അവ ഓർഗാനിക് ലുക്കിലും ലേയേർഡ് ഡാഷിലും നന്നായി യോജിപ്പിക്കാനും മാരുതി പ്രത്യേകം ശ്രദ്ധിക്കും. 6.5 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയായിരിക്കും പുതിയ 2022 മോഡൽ ബലേനോ പ്രീമിയം ഹാച്ച്ബാക്കിനായി മാരുതി നിശ്ചയിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്