22 ലക്ഷം വിലയുള്ള സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ യുവാവിന് അര ലക്ഷത്തിന്റെ ഹെല്‍മെറ്റും രക്ഷകനായില്ല

ലക്ഷങ്ങള്‍ വിലയുള്ള സൂപ്പര്‍ ബൈക്കില്‍ പാഞ്ഞ യുവാവിന് ദാരുണാന്ത്യം.രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ രോഹിത് സിങി ഷെഖാവത്ത് (30) ആണ് മരിച്ചത്. അപകടത്തിന് ശേഷം ഹെല്‍മെറ്റ് ഊരിമാറ്റാന്‍ കഴിയാതെ മസ്തിഷ്‌കത്തിലുണ്ടായ രക്തയൊഴുക്കാണ് മരണത്തിലേക്ക് നയിച്ചത്. ബുധനാഴ്ച്ച രാത്രിയാണ് അപകടം നടന്നത്.

ഒരു വാഹനനിര്‍മ്മാണ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന ഷെഖാവത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടത്തിന് കാരണമായത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് പേരെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. വഴിയാത്രക്കാരെ ഇടിച്ച ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബൈക്കിനൊപ്പം 50 അടിയോളം ഷെഖാവത്തും തെറിച്ചുവീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ഹെല്‍മറ്റ് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഹെല്‍മറ്റിന്റെ സ്ട്രാപ് മുറിച്ച് മാറ്റുകയായിരുന്നു. 50,000 രൂപയോളം വിലയുള്ള ഇറക്കുമതി ചെയ്ത ഹെല്‍മറ്റാണ് യുവാവ് ധരിച്ചിരുന്നതെന്നാണ് വിവരം. വളരെ ഒതുക്കുമുള്ള ഹെല്‍മറ്റ് തലയില്‍ നിന്ന് വേഗത്തില്‍ മാറില്ല. ഇടിയില്‍ വഴിയാത്രക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കാവാസാക്കിയുടെ 22 ലക്ഷത്തോളം രൂപ വിലയുളള നിഞ്ച ഇസഡ് എക്‌സ് 10 ആര്‍ മോഡല്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 300 കി.മി. വേഗതയില്‍ വരെ ഓടിക്കാന്‍ കഴിയുന്ന ബൈക്കാണിത്.

Latest Stories

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍