'ഥാർ. ഇ' കിടിലൻ ലുക്കില്‍ മഹീന്ദ്ര ഥാറിന്റെ കരുത്തുറ്റ ഇലക്ട്രിക് പതിപ്പ് !

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഓഫ്റോഡറായ മഹീന്ദ്രയുടെ അഭിമാനമായ ഥാറിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയുടെ 77–ാം സ്വാതന്ത്ര്യദിനത്തിൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിൽ വച്ചാണ് മഹീന്ദ്ര ഫൈവ് ഡോർ ‘ഥാർ ഇ’ അവതരിപ്പിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോർപിയോ, എക്‌സ്‌യുവി എന്നീ വാഹനങ്ങളെപോലെ തന്നെയാണ് മഹീന്ദ്ര വിഷൻ ഥാർ. ഇയും. മികച്ച ഗ്രൗണ്ട് ക്ലിയറൻസും ആധുനിക സൗകര്യങ്ങളുമാണ് ഈ കരുത്തുറ്റ വാഹനത്തിന്റെ പ്രത്യേകത. അഞ്ചു ഡോറുകളും ബാറ്ററി പാക്കും ഉൾക്കൊള്ളുന്നതിനായി 2,775 എംഎമ്മിൽ നിന്നും 2,975 എംഎമ്മാക്കി വീൽ ബേസ് വർധിപ്പിച്ചിട്ടുണ്ട്.

സാധാരണ ഥാറിൽ നിന്ന് വ്യത്യസ്തമായ ലുക്കാണ് ഇലക്ട്രിക് മോഡലിന് നൽകിയിട്ടുള്ളത്. എക്‌സ്റ്റീരിയർ റെട്രോ സ്‌റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ചതുരാകൃതിയിൽ ഒരുങ്ങിയിട്ടുള്ള ഡിആർഎല്ലും ഹെഡ്‌ലൈറ്റും, പുതുമയോടെ തീർത്തിരിക്കുന്ന ഗ്രില്ലും, ഓഫ്‌റോഡ് വാഹനങ്ങളെ ഓർമപ്പെടുത്തുന്ന ബമ്പറും, ഹമ്മറിലേതിന് സമാനമായി ഒരുങ്ങിയിട്ടുള്ള വിൻഡ് ഷീൽഡുമാണ് മുൻഭാഗം അലങ്കരിക്കുന്നത്. എൽഇഡി ടെയ്ൽലൈറ്റും മസ്‌കുലർ ബമ്പറുമൊക്കെയാണ് പിൻഭാഗം ആകർഷകമാക്കുന്നത്.

ലളിതമായ ഡിസൈനിലാണ് വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. വലിപ്പം കൂടിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ ഒരേയൊരു ആഡംബരം. ഉള്ളിൽ പരന്ന ഡാഷ് ബോർഡ് ആണുള്ളത്. വാഹനത്തിന്റെ വശങ്ങളിൽ ഗ്രാബ് ഹാൻഡിലുകൾ നൽകിയിട്ടുണ്ട്. ത്രീ സ്‌പോക് സ്റ്റിയറിങ് വീലുള്ള ഥാർ ഇയിൽ ടച്ച് സ്‌ക്രീൻ നടുവിലായാണ് നൽകിയിട്ടുള്ളത്. മിനിമൽ ഡിസൈനാണ് ഉള്ളിൽ മഹീന്ദ്ര നൽകിയിട്ടുള്ളത്. വാഹനത്തിന് അടിയിലായി പരന്ന ബാറ്ററികൾ സ്ഥാപിച്ചിട്ടുണ്ട്.

നിലവിൽ XUV300നെ അടിസ്ഥാനമാക്കിയുള്ള XUV400 മാത്രമാണ് മഹീന്ദ്ര വിപണിയിലിറക്കുന്ന ഏക വൈദ്യുതി കാർ. 2026 ഒക്ടോബറിനു മുമ്പ് അഞ്ച് വൈദ്യുതി എസ്‌യുവികളെ പുറത്തിറക്കാൻ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. ഇതിൽ ഒരെണ്ണമാണ് ഥാർ ഇ. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലായിരിക്കും എല്ലാ വൈദ്യുതി വാഹനങ്ങളും പുറത്തിറക്കുക. 60kWh മുതൽ 80kWh വരെ കരുത്തുള്ള ബാറ്ററി ഉൾക്കൊള്ളാൻ മഹീന്ദ്രയുടെ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും.

അര മണിക്കൂറിൽ 80 ശതമാനം വരെ ചാർജു ചെയ്യാനുള്ള ശേഷി ഈ പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾക്കുണ്ടാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. തങ്ങളുടെ ഈ പുതിയ ഡിസൈൻ വലിയൊരു മാറ്റത്തിനുളള തുടക്കമായിരിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞത്. ബ്രാൻഡിന്റെ ഈയൊരു നീക്കം എന്തായാലും വൈദ്യുത വാഹന രംഗത്ത് വലിയ വിപ്ലവങ്ങളായിരിക്കും സൃഷ്ടിക്കുക.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?