രണ്ടര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകൾ ; വിപണിയില്‍ ഥാറിന്റെ താണ്ഡവം !

വെറും രണ്ടര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പന നടത്തി പുതിയൊരു നാഴികക്കല്ല് കൂടി താണ്ടി മഹീന്ദ്ര ഥാർ. പെട്രോൾ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പുത്തൻ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ, കൂടുതൽ പ്രായോഗികമായ ഇന്റീരിയർ എന്നിങ്ങനെ നിരവധി പുതുമകളോടെയാണ് ഥാര്‍ എസ്‌യുവി ഏറ്റവും പുതിയ രൂപത്തിൽ അവതരിച്ചത്. പഴയ മോഡലിനുണ്ടായിരുന്ന സിറ്റി, ഹൈവേ ഡ്രൈവിലെ പോരായ്മകള്‍, ഇന്റീരിയറിലെ റഫ് പ്രകൃതം തുടങ്ങിയവയായിരുന്നു ആളുകളെ പഴയ ഥാറില്‍ നിന്ന് അകറ്റി നിർത്തിയത്. ഒരു എസ് യുവിക്ക് സമാനമായി സുരക്ഷിതവും സൗകര്യപ്രദവുമായ ക്യാബിനും ഒട്ടേറെ പുതിയ അപ്ഡേറ്റുകളും ചേര്‍ത്ത് മഹീന്ദ്ര ഥാറിനെ ലൈഫ്‌സ്റ്റൈല്‍ വാഹനമാക്കിയതോടെ വാഹനം പെർഫോമൻസിലും സുരക്ഷയിലും കാഴ്ചയിലും മുന്നിട്ടു നിന്നു. ഇതോടെ പദ്ധതി വിജയിക്കുകയും ഇരുകയ്യും നീട്ടി പുത്തൻ മോഡലിനെ ആളുകൾ സ്വീകരിക്കുകയും ചെയ്തു. കൃത്യ സമയത്ത് രണ്ടാം തലമുറ ആവർത്തനത്തിലേക്ക് മാറിയതാണ് വാഹനത്തിന്റെ വിജയരഹസ്യം.

നിർമാണത്തിലുണ്ടായ ചില തടസങ്ങളും സെമികണ്ടക്ടർ ചിപ്പ് ക്ഷാമവുമാണ് നേട്ടം കൈവരിക്കാൻ ഇത്രയധികം വൈകാനുണ്ടായ കാരണം. പുതിയ നേട്ടം ഥാറിന്റെ ജനപ്രീതിയും രാജ്യത്ത് എസ്‌യുവികളുടെ വർധിച്ചു വരുന്ന ഡിമാന്റുമാണ് എടുത്തു കാണിക്കുന്നത് എന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അവകാശവാദം. ഉപഭോക്താക്കൾക്ക് വിശാലമായ ഓപ്ഷനുകൾ നൽകുന്ന ഫോര്‍ വീല്‍ ഡ്രൈവ്, റിയല്‍ വീല്‍ ഡ്രൈവ് വേരിയന്റുകളിലാണ് മഹീന്ദ്ര ഥാർ ഇപ്പോൾ വിപണിയിലെത്തുന്നത്. ഓഫ് – റോഡിംഗ് സാഹസികത ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ പുതിയ സവിശേഷതകൾ ഏത് ഉയരങ്ങൾ താണ്ടാനും വാഹനത്തെ സഹായിക്കും.

ദൈനംദിന യാത്രാ വാഹനവും ഹൈവേ ഉപയോഗവും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഥാറിന്റെ റിയല്‍ വീല്‍ ഡ്രൈവ് വേരിയന്റ്. 2023 ജനുവരിയിലാണ് ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ റിയർ വീൽ ഡ്രൈവ് വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചത്. XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് എസ്‌യുവിയുടെ റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളിൽ ഉള്ളത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ അതേ പെട്രോൾ എഞ്ചിനും ഥാറിന്റെ റിയല്‍ വീല്‍ ഡ്രൈവ് വേരിയന്റിൽ തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ഥാർ ഫോർ വീൽ ഡ്രൈവ് പതിപ്പിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് ലഭിക്കുന്നത്. ഇതിലെ ഓയിൽ ബർണർ 130 bhp പവറിൽ പരമാവധി 300 Nm torque നൽകും. പെട്രോൾ എഞ്ചിൻ 150 bhp, 320 Nm torque എന്നിങ്ങനെയുള്ള പവർ കണക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഥാർ എസ്‌യുവിയുടെ റിയൽ വീൽ ഡ്രൈവ് വേരിയന്റുകൾക്ക് 9.99 ലക്ഷം രൂപ മുതൽ 11.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം ഫോർ വീൽ ഡ്രൈവ് വേരിയന്റുകൾക്ക് 13.59 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. ഥാറിന്റെ ഫോർ വീൽ ഡ്രൈവ് ഡീസൽ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽ വീൽ ഡ്രൈവ് വേരിയന്റുകൾക്ക് ഏകദേശം 4 ലക്ഷം രൂപയിലധികം ലഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍