ബൈക്കിന് മൈലേജ് ഇല്ലെന്ന് പരാതി; ഹീറോ മോട്ടോര്‍കോപ്പ് പണം തിരിച്ച് നല്‍കണമെന്ന് കോടതി

ബൈക്കിന് മൈലേജ് തീരെയില്ലെന്ന ബെംഗളുരു സ്വദേശിയുടെ പരാതിയില്‍ ഹീറോമോട്ടോര്‍കോപ്പ് മുഴുവന്‍ പണവും പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ഉപഭോക്തൃപരിഹാര കോടതി വിധിച്ചു. 2013 ലാണ് കെംപിഗൗഡ സ്വദേശിയായ മജ്ഞുനാഥ് ഹീറോയുടെ ഏറ്റവും പുതിയ മോഡലായ ഇഗ്നിറ്റോര്‍ വാങ്ങുന്നത്. 74796 രൂപ നല്‍കിയായിരുന്നു മജ്ഞുനാഥ് ബൈക്ക് വാങ്ങിയത

വില്പന സമയത്ത് ബൈക്കിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് സെയ്ല്‍സ്മാനും കമ്പനി പരസ്യങ്ങളും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പതിനൊന്ന് മാസം ഉപയോഗിച്ചിട്ടും ബൈക്കിന് പരമാവധി 35 കീലോമീറ്റര്‍ മാത്രമെ മൈലേജ് ലഭിക്കുന്നുള്ളുവെന്ന് മജ്ഞുനാഥ് പറയുന്നു. ഔട്ട്‌ലെറ്റില്‍ പരാതിപ്പെട്ടപ്പോള്‍ രണ്ടാമത്തെ സര്‍വ്വീസില്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും ബൈക്കിന്റെ പ്രകടനത്തില്‍ മികവ് ഇല്ലാത്തതിനാലാണ് നേരിട്ട് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചതെന്നും മജ്ഞുനാഥ് പറയുന്നു.

നാല് വര്‍ഷത്തെ വാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കേസില്‍ കണ്‍സ്യൂമര്‍ കോടതി വിധി പ്രസ്താവിക്കുന്നത്. ഹീറോ കമ്പനി വാഹനത്തിന്റെ ഉടമസ്ഥന് ഡ്രൈവിംഗ് വശമില്ലാത്തതിനാലാണ് പരാതി ഉന്നയിക്കുന്നതെന്ന് വാദിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. മജ്ഞുനാഥിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി വാഹനം വാങ്ങിയപ്പോള്‍ നല്‍കിയ തുക മുഴുവനും,ഒപ്പം കോടതിച്ചെലവിലേക്കായി 10000 രൂപയും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍