ഒറ്റ ചാര്‍ജില്‍ നൂറ് കി.മി താണ്ടും; വില തുച്ഛം ഗുണം മെച്ചം !

ഇന്ത്യൻ വാഹനവിപണിയിൽ ദിനംപ്രതി നിരവധി ഇലക്‌ട്രിക് സ്കൂട്ടറുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. നേരത്തെ സ്റ്റാർട്ടപ്പ് കമ്പനികളാണ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ മുൻപന്തിയിൽ നിന്നത് എങ്കിൽ ഇപ്പോൾ രാജ്യത്തെ മുഖ്യധാരാ ഇരുചക്ര വാഹന നിർമാതാക്കളും മുന്നോട്ട് വന്നു കഴിഞ്ഞു. കൂടിവരുന്ന പെട്രോൾ വിലയും മറ്റ് ചെലവുകളും നോക്കുമ്പോൾ ഇലക്ട്രിക്ക് വാഹനങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് ലാഭം മാത്രമേ നൽകുന്നുള്ളൂ. ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കളായ ജെമോപായ് ആണ് ഇത്തവണ ഒരു പുത്തൻ ഇലക്ട്രിക്ക് സ്കൂട്ടറുമായി രംഗത്തു വന്നിരിക്കുന്നത്. ‘റൈഡർ സൂപ്പർമാക്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് 79,999 രൂപയാണ് വിപണിയിലെ വില.

മുൻകാല റൈഡർ ഇ-സ്കൂട്ടറിന്റെ ഒരു നൂതന പതിപ്പാണ് ഈ പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ എന്നാണ് കമ്പനിയുടെ അവകാശവാദം. 2023 മാർച്ച് 10 മുതൽ ജെമോപായുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അഗീകൃത ഡീലർഷിപ്പുകൾ വഴിയോ 2,999 രൂപയ്ക്ക് പുത്തൻ റൈഡർ സൂപ്പർമാക്സ് ബുക്ക് ചെയ്യാൻ സാധിക്കും. കൂടുതൽ പവറും പുതിയ സവിശേഷതകളുമായാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് ബ്ലൂ , ജാസി നിയോൺ, സ്പാർക്ലിംഗ് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, ഫ്ലൂറസെന്റ് യെല്ലോ എന്നിങ്ങനെ ആറ് നിറങ്ങളിൽ സ്കൂട്ടർ സ്വന്തമാക്കാം. 2.7 kW പവർ നൽകുന്ന BLDC ഹബ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് നൽകുന്നത്. 1.8 kW AIS-156 കംപ്ലയിന്റ് ബാറ്ററിയും ചാർജറുമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 60 കിലോമീറ്ററാണ് സ്കൂട്ടറിന്റെ ഉയർന്ന വേഗത.

പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നതോടൊപ്പം താങ്ങാവുന്ന വിലയിൽ മികച്ച റൈഡിങ് അനുഭവം കൂടി നൽകുന്ന രീതിയിലാണ് സൂപ്പർമാക്സ് രൂപകൽപന ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ലൈവ് വെഹിക്കൾ ട്രാക്കിങ്, സ്കൂട്ടർ ബാറ്ററി, ചാർജിംഗ് അലേർട്ടുകൾ, സ്പീഡ് അലേർട്ടുകൾ, സർവീസ് റിമൈൻഡറുകൾ എന്നിവയുമായി ബന്ധപ്പെട്ട തത്സമയ നിരീക്ഷണങ്ങളും അപ്ഡേറ്റുകളും അറിയിക്കാൻ സാധിക്കുന്ന ജെമോപായ് കണക്ട് ആപ്പിനൊപ്പമാണ് റൈഡർ സൂപ്പർമാക്സ് എത്തുന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടറിലെ എൽഇഡി ഡിആർഎൽ ഹെഡ്‌ലാമ്പും ബൾബ് റിയർ ലാമ്പുമാണ് സ്കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. മുന്നിലും പിന്നിലും 90/100-10 വലിപ്പമുള്ള ട്യൂബ്‌ലെസ് ടയറുകളാണ് മോഡലിന് കമ്പനി നൽകിയിരിക്കുന്നത്. മുൻവശത്ത് ടെലിസ്‌കോപിക് സസ്പെൻഷനും പിന്നിൽ ഹൈഡ്രോളിക് സ്പ്രിംഗുമാണ് സസ്പെഷൻ സജ്ജീകരണത്തിനായി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിങ്ങിന് മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

സൂപ്പർമാക്‌സിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു ആന്റി-തെഫ്റ്റ് അലാറം സിസ്റ്റവും ജെമോപായ് ഇലക്ട്രിക്ക് സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിജിറ്റൽ സ്പീഡോമീറ്ററും ഇവിയിൽ നൽകിയിട്ടുണ്ട്. നഗരങ്ങളിലെ യാത്രകൾക്ക് സൂപ്പർമാക്സ് വളരെയധികം അനുയോജ്യമായതിനാൽ ആളുകൾ റൈഡർ സൂപ്പർമാക്സ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ഇ-സ്‌കൂട്ടറിന് 20 ഡിഗ്രി ചെരിവുകൾ വരെ അനായാസമായി കയറാൻ സാധിക്കും. 160 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് കമ്പനി ഒരുക്കിയിട്ടുള്ളതിനാൽ ഇവ സാധ്യമാണ്. ജെമോപായ് സൂപ്പർമാക്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഡ് കപ്പാസിറ്റി കുറഞ്ഞത് 80 കിലോഗ്രാം ഭാരവും പരമാവധി 150 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുമാണ്.വാഹനത്തിന് 100 ശതമാനം ചാർജ് കൈവരിക്കാൻ ഏകദേശം 5-6 മണിക്കൂർ വരെ സമയമെടുക്കും. മൂന്ന് വർഷത്തെ വാറന്റിയാണ് കമ്പനി ഇവിയ്ക്ക് നൽകുന്നത് .

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം