ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; പുതിയ രണ്ട് ബൈക്കുകളുമായി ബിഎംഡബ്ല്യു

പുതിയ മോഡലുകളുമായി ബിഎംഡബ്ല്യു വരുന്നു എന്നുകേട്ട് കാത്തിരിക്കാൻ തുടങ്ങിയ ബൈക്ക് പ്രേമികൾക്ക് സന്തോഷ വാർത്ത. ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലേക്ക് പുതിയ രണ്ട് ബൈക്കുകള്‍ കൂടി എത്തിയിരിക്കുന്നു. R90 റേസര്‍, K 1600B ബാഗര്‍ മോട്ടോര്‍ സൈക്കിളുകളെയാണ് ബിഎംഡബ്ല്യു പുതുതായി അവതരിപ്പിച്ചത്. ബൈക്ക് പ്രേമികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പുതിയ ടൂറിംഗ് മോട്ടോര്‍സൈക്കിളിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

29 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു K 1600B ബാഗറിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. K 1600GT യെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ K 1600B ബാഗറിനെ ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്. ഗോവയില്‍ നടന്നു വരുന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് പുതിയ ബൈക്കുകളെ ബിഎംഡബ്ല്യു അവതരിപ്പിച്ചത്.

പൊക്കം കുറഞ്ഞ റൈഡര്‍മാര്‍ക്ക് വേണ്ടി പുതിയ മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഉയരം കമ്പനി പ്രത്യേകം കുറച്ചിട്ടുണ്ട്. മികച്ച രീതിയിലുള്ള പുതിയ ടെയില്‍ എന്‍ഡാണ് K 1600B ബാഗറിന്റെ പ്രധാന ആകര്‍ഷണം. 6 സ്പീഡ് ഗിയര്‍ബോക്‌സ്, ഡ്യുവോലെവര്‍, പാരാലെവര്‍ സസ്‌പെന്‍ഷന്‍ യൂണിറ്റുകളോടെയാണ് പുതിയ ബിഎംഡബ്ല്യു K 1600B എത്തുന്നത്. സാറ്റലൈറ്റ് റേഡിയോ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 5.7 ഇഞ്ച് ഫുള്‍കളര്‍ TFT ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് K 1600B യുടെ മറ്റൊരു പ്രത്യേകത.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍