എത് പ്ലഗ് പോയിന്റില്‍ നിന്നും ചാര്‍ജ് ചെയ്യാം; റിമോട്ട് ലോക്ക്, അണ്‍ലോക്ക്; ഗിയറുളള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ബൈക്ക് പുറത്തിറക്കി മാറ്റര്‍

ടെക്നോളജി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ ഇന്ത്യയുടെ ഗിയറുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് പുറത്തിറക്കി. ലിക്വിഡ്-കൂള്‍ഡ് ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ഡ്രൈവ് ട്രെയിന്‍ യൂണിറ്റ്, പവര്‍ കണ്‍വേര്‍ഷന്‍ മൊഡ്യൂളുകള്‍, ഹൈപ്പര്‍ഷിഫ്റ്റ് മാനുവല്‍ ഗിയര്‍ബോക്സ് എന്നിവ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി പേറ്റന്റ് സാങ്കേതികവിദ്യകള്‍ ഈ പാക്കിനുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ്-കൂള്‍ഡ് ഇലക്ട്രിക് ടൂ-വീലര്‍ ബാറ്ററി സാങ്കേതികവിദ്യ ബൈക്കിന് മികച്ച പ്രകടനം ഉറപ്പാക്കുന്നു. എല്ലാവരും സ്വപ്നം കണ്ട ഭാവിയിലേക്ക് ഈ മോട്ടോര്‍ബൈക്ക് നമ്മെ നയിക്കുമെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് മാറ്റര്‍ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ മോഹല്‍ ലാല്‍ഭായ് പറഞ്ഞു. അഹമ്മദാബാദില്‍ നിര്‍മിച്ച ബൈക്ക് ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ ലഭ്യമാകും. ബുക്കിങ് ഉടന്‍ ആരംഭിക്കും.

വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍-ബോര്‍ഡ് ഇന്റലിജന്റ് ചാര്‍ജര്‍, മാറ്റര്‍ചാര്‍ജ് 1.0 സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഏത് 5എ, 3പിന്‍ പ്ലഗ് പോയിന്റിലും വാഹനം ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ഓണ്‍-ബോര്‍ഡ് ചാര്‍ജറിന് 5 മണിക്കൂറിനുള്ളില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ കഴിയും, കൂടാതെ ഓവര്‍ ചാര്‍ജ് പരിരക്ഷയും ഉണ്ട്. സ്മാര്‍ട്ട് ഫീച്ചറുകളടങ്ങിയ 7 ഇഞ്ച് ടച്ച് വെഹിക്കിള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിനുള്ളത്. കൂടാതെ ബൈക്കുമായി ബന്ധിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റിമോട്ട് ലോക്ക്,അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, ചാര്‍ജിംഗ് സ്റ്റാറ്റസ്, പുഷ് നാവിഗേഷന്‍ എന്നിവ മനസ്സിലാക്കാം. പുതിയ ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് കീ ഉപയോഗിക്കാതെ തന്നെ ലോക്കും അണ്‍ലോക്കും ചെയ്യാന്‍ കഴിയും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍