കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനൊരുങ്ങി ഏഥര്‍

കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഏഥര്‍. ‘ഏഥര്‍ 450S’ എന്നായിരിക്കും ഇലക്ട്രിക്ക് സ്കൂട്ടറിന് പേര് നൽകുക എന്നാണ് റിപ്പോർട്ടുകൾ. ഇവി സ്റ്റാര്‍ട്ടപ്പ് ഈ പേരിനു വേണ്ടി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വാഹനം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഫീച്ചർ ലിസ്റ്റിൽ വെട്ടിനിരത്തൽ നടത്തും. നിലവിലുള്ള 450X പ്രോ പായ്ക്കില്‍ കാണപ്പെടുന്ന പല ഹൈടെക് ഫീച്ചറുകളും ഏഥര്‍ 450S വേരിയന്റില്‍ നഷ്ടമാകും.

ഫുള്‍ കളര്‍ 7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ പോലുള്ള ഫീച്ചറുകള്‍ ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇതിനോടകം ഫുള്‍ കളര്‍ യൂനിറ്റ് മാറ്റി ഗ്രേ സ്‌കെയില്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗൈഡ് മീ ഹോം ലൈറ്റ്, ഹില്‍ അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്,4G കണക്റ്റിവിറ്റി, മ്യൂസിക് കോള്‍ ആക്‌സസ് തുടങ്ങി അത്യാവശ്യമല്ലാത്ത ചില ഫീച്ചറുകൾ നീക്കം ചെയ്യപ്പെട്ടേക്കാം.

ഫീച്ചറുകൾ കുറയ്ക്കുന്നത് കൂടാതെ വില കുറയ്ക്കാനായി 450X-ലെ അലൂമിനിയം ഫ്രെയിമിന് പകരം ട്യൂബുലാര്‍ ഫ്രെയിമായിരിക്കും ഏഥര്‍ 450S-ന് ലഭിക്കാൻ സാധ്യത. ഇതിനോടൊപ്പം ചെറിയ ബാറ്ററി പായ്ക്കും പവർ കുറഞ്ഞ മോട്ടോറുമായിരിക്കും ഉൾപ്പെടുത്തുക.

വിപണിയിൽ വരാൻ തയ്യാറെടുക്കുന്ന ഏഥര്‍ 450S വേരിയന്റിന് 1.5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില വരുന്നത്. ഫെയിം പദ്ധതിക്ക് കീഴില്‍ ലഭ്യമാകുന്ന സബ്‌സിഡിയും സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡിയും കിഴിച്ച് ഏകദേശം 76,000 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പന നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ഏഥര്‍ എനര്‍ജി. തുടക്കം മുതൽ ജനങ്ങളുടെ ഇടയിൽ ശ്രദ്ധേയമായ ഏഥറിന്റെ 450X മോഡല്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ശക്തമായ വില്‍പ്പനയാണ് ഇപ്പോൾ നേടിയെടുക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക