കനത്ത ചൂടില്‍ കാര്‍ തണുപ്പിക്കാന്‍ 'ചാണക പ്രയോഗം'; അഹമ്മദാബാദില്‍ നിന്നൊരു അപൂര്‍വ്വ ദൃശ്യം!

രാജ്യത്ത് അനുദിനം ചൂട് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യരും മൃഗങ്ങളുമടക്കമുള്ള ജീവജാലങ്ങള്‍ കനത്ത ചൂടില്‍ വലയുകയാണ്. ഈ ചൂടില്‍ നിന്ന് വാഹനത്തെ തണുപ്പിക്കാന്‍ അഹമ്മദാബാദ് സ്വദേശിയുടെ ചാണക പ്രയോഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ടൊയോട്ട കൊറോള കാറാണ് ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ചാണകം കൊണ്ട് മെഴുകിയത്.

രൂപേഷ് ഗൗരങ്ക ദാസ് എന്നയാളാണ് ചാണകം പുരട്ടിയിരിക്കുന്ന കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. “ചാണകത്തിന്റെ ഏറ്റവും മികച്ച ഉപയോഗം. അഹമ്മദാബാദിലെ 45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ നിന്ന് കാര്‍ സംരക്ഷിക്കാന്‍ സേജല്‍ എന്നയാള്‍ അവരുടെ കാര്‍ മുഴുവന്‍ ചാണകം മെഴുകി” എന്നാണ് രൂപേഷ് ഗൗരങ്ക ദാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ പോസ്റ്റിന്റെ ആധികാരികത വ്യക്തമല്ല. തനിക്ക് ഫോര്‍വേഡ് ചെയ്ത് കിട്ടിയ പോസ്റ്റ് ആണിതെന്നാണ് രൂപേഷ് പോസ്റ്റിന്റെ കമന്റില്‍ പറയുന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. എന്നിരുന്നാലും ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു