എസ്‌യുവി വിപ്ലവത്തിന് മഹീന്ദ്ര ; അണിയറയിൽ അഞ്ച് പടക്കുതിരകൾ !

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർച്ചയായി ഒന്നിനൊന്ന് മികച്ച ഉൽപന്നങ്ങൾ വിപണിയിലെത്തിച്ച് ശ്രദ്ധ നേടുകയാണ് മഹീന്ദ്ര. എസ്‌യുവികൾക്ക് ആവശ്യക്കാർ വർധിച്ചു വരികയാണ് എന്നതും ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് മഹീന്ദ്രയ്ക്ക് തന്നെയാകും. കാരണം, പല വിഭാഗങ്ങളിലായി നിരവധി എസ്‌യുവികളാണ് മഹീന്ദ്രയ്ക്ക് നിലവിലുള്ളത്. ഈയിടെ പുറത്തിറക്കിയ ഥാർ, XUV700,സ്‌കോർപിയോ N, XUV400 തുടങ്ങിയ എസ്‌യുവികളെല്ലാം വിപണിയിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. അഞ്ച് എസ്‌യുവികളാണ് മഹീന്ദ്രയിൽ നിന്നും ഇനി പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നത്.

മഹീന്ദ്ര ബൊലേറോ നിയോ പ്ലസ് :

പഴയ മഹീന്ദ്ര TUV 300 പ്ലസിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പായിട്ടാണ് ബൊലേറോ നിയോ പ്ലസ് വിപണിയിലെത്താൻ പോകുന്നത്. ബൊലേറോ നിയോയെക്കാൾ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ വരുത്തിയ ശേഷമായിരിക്കും വാഹനം നിരത്തുകളിലെത്തുക. 9 സീറ്റർ പതിപ്പിൽ മുന്നിൽ 2 സീറ്റുകളും മധ്യത്തിൽ 3 പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ബെഞ്ചും പിന്നിൽ 2 പേർക്ക് വീതം ഇരിക്കാവുന്ന 2 സൈഡ് ഫേസിംഗ് സീറ്റുകളും ഉണ്ടായിരിക്കും. നിയോ പ്ലസിന്റെ ഇന്റീരിയറിൽ മഹീന്ദ്ര കുറച്ചധികം ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തും. 1.5 ലിറ്റർ എഞ്ചിൻ തന്നെ ആയിരിക്കും വാഹനത്തിൽ ഉപയോഗിക്കുക. അതേസമയം, 2.2 ലിറ്റർ എംഹോക് എഞ്ചിൻ ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ എസ്‌യുവി വിപണിയിൽ എത്തിയേക്കും.

മഹീന്ദ്ര ഥാർ 5-ഡോർ :

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഓഫ്‌റോഡർ എസ്‌യുവിയാണ് 2020ൽ ലോഞ്ചായ രണ്ടാം തലമുറ മഹീന്ദ്ര ഥാർ. മഹീന്ദ്ര ഥാർ 5-ഡോർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി. അകത്ത് സ്‌പെയ്‌സ് ഇല്ലെന്നതാണ് ഥാറിന്റെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇത്തവണ കൂടുതൽ സ്പേസും പിൻ സീറ്റുകളിലേക്ക് കയറാനുള്ള സൗകര്യവും മഹീന്ദ്ര ഥാർ 5 ഡോർ മോഡലിൽ ഉണ്ടാകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഥാർ 5 ഡോറിൽ ലഭ്യമാകും. വാഹനം ഈ വർഷം അവതരിപ്പിക്കുമെങ്കിലും വർഷം അവസാനമോ അടുത്ത വർഷമോ ആയിരിക്കും വിപണിയിൽ എത്തുക.

പുതുതലമുറ ബൊലേറോ :

മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബൊലേറോ. വാഹനത്തിന് വലിയ രീതിയിലുള്ള അപ്‌ഡേറ്റ് ലഭിച്ചിട്ട് കുറച്ച് കാലമായി. അതിനാൽ മോഡലിന്റെ ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികളാണ് മഹീന്ദ്രയ്ക്ക് ഉള്ളത്. പുതുതലമുറ ബൊലേറോ അടുത്ത വർഷം രാജ്യത്ത് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ XUV500 :

മഹീന്ദ്ര XUV500 എന്ന മോണിക്കർ ഉപേക്ഷിച്ചാണ് Z601 മോഡലിന് XUV700 എന്ന് പേരിട്ടത്. ഇത് കൂടുതൽ മികച്ചതും ഒരു പടി മുന്നിലുള്ളതുമായ വാഹനമാണ് എന്ന പ്രതീതി ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ XUV500 എന്ന ബാഡ്ജ് വീണ്ടും ഉപയോഗിക്കാൻ പോകുകയാണ് മഹീന്ദ്ര. ജനപ്രിയ മോഡലുകളായ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി നേരിട്ട് മത്സരിക്കാൻ പറ്റിയ ഒരു പുത്തൻ മോഡലിനെയാണ് മഹീന്ദ്ര ഒരുക്കുന്നത്. പുതിയ ഡിസൈനിനൊപ്പം കൂടുതൽ ഫീച്ചറുകളും വാഹനത്തിനുണ്ടാകും.

മഹീന്ദ്ര XUV700 ഇലക്ട്രിക് :

കമ്പനിയുടെ മുൻനിര എസ്‌യുവിയായ മഹീന്ദ്ര XUV700യുടെ ഇലക്ട്രിക്ക് പതിപ്പ് മഹീന്ദ്ര അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മഹീന്ദ്ര നേരത്തെ അവതരിപ്പിച്ച XUV.e8 ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ വാഹനം. പുതിയ ഡിസൈനും നിരവധി ഫീച്ചറുകളും പുതിയ മോഡലിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 350 bhp പവർ വാഗ്ദാനം ചെയ്യുന്ന 70 kWh ബാറ്ററി പായ്ക്കായിരിക്കും മോഡലിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. വാഹനം ഫുൾ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് സൂചന. 20 – 25 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ