മയ്യത്തുകാട്ടില്‍ വിരിഞ്ഞ പ്രണയം.. പണ്ടത്തെ ആമിന, ഗാനം പുറത്തിറങ്ങി

“പൂമുത്തോളെ” എന്ന ഒറ്റ വരികൊണ്ട് മലയാളിമനസ്സില്‍ ഇടം നേടിയ അജീഷ് ദാസന്റെ ഏറ്റവും പുതിയ രചനയാണ് പണ്ടത്തെ ആമിനേ….

ബാല്യകാലസ്മൃതിയും ഗൃഹാതുരത്വവും പ്രണയവിരഹവുംഎല്ലാം മനസ്സില്‍ ഓടിമറയുന്ന നിമിഷങ്ങളാണ് അവസാനം വരെ നമ്മളെ പിടിച്ചിരുത്തുന്നത്. അനുഭവസ്ഥർക്ക് ഒരു തുള്ളി കണ്ണുനീരണിയാതെ കേട്ടുതീര്‍ക്കാന്‍ കഴിയില്ല അജീഷ് ദാസന്റെ  ആമിനയെ.

വാക്കുകളില്‍ ഏറെ പ്രതീകങ്ങളെ നിറച്ചിട്ടുണ്ട് രചയിതാവ്. ഓലമറയിട്ട ഓത്തുപള്ളിയില്‍ ഗ്രാമീണതയും ലാളിത്യവും നേരില്‍ കാണാം. മയ്യത്തുകാട്ടില്‍ അനശ്വരമായ ജീവിതസത്യത്തെ ദര്‍ശിക്കാം. മൈലാഞ്ചി പൂക്കുമ്പോള്‍ കാലം മാത്രം ഓര്‍ത്തുവെയ്ക്കുന്ന പ്രണയത്തിന്റെ സുഗന്ധം ശ്വസിക്കാം..

ഈ രചനയ്ക്ക് പിന്നിലെ കഥ അജീഷ് വെളിപ്പെടുത്തുന്നത് ഇങ്ങനെ:

“ജ്വേഷ്ഠസ്ഥാനീയനായ സംവിധായകന്‍ ഷാഫിക്കായുടെ ഭാര്യാപിതാവിന്റെ കബറടക്കം നടക്കുമ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. പള്ളിക്കാട്ടിലെ ഖബറില്‍ അദ്ദേഹത്തെ മറമാടുമ്പോള്‍ ചുറ്റിനും നിന്നിരുന്ന മൈലാഞ്ചിച്ചെടികളുടെ ശിഖരങ്ങളും അതിലെ പൂവുകളും മനസ്സിൽ തൊട്ടു. മൈലാഞ്ചി വളരെ വിശിഷ്ഠപ്പെട്ടതാണ് മുസ്ലിം സ്ത്രീകള്‍ക്ക്. കാറ്റിലാടുന്ന ആ മൈലാഞ്ചിച്ചെടിയുടെ ശിഖരം പ്രണയിനിയുടെ കൈകളല്ലേ. തന്റെ പ്രിയമുള്ളവന്‍ അനന്തതയില്‍ ലയിക്കുന്നത്, നിത്യതയിലേക്കലിയുന്നതിന് സാക്ഷിയായി അവള്‍ സന്നിഹിതയായിരിക്കുന്നതല്ലേ..

സാമ്പ്രദായിക മാപ്പിളപ്പാട്ടുകളില്‍ അറബിക്കും ചെന്തമിഴും പേര്‍ഷ്യനും എല്ലാം ഇടകലരാറുണ്ട്. കുറെ വാക്കുകള്‍ അറബി പഠിച്ചവര്‍ക്ക് മനസ്സിലാകുമെങ്കിലും അതിലെ പല വരികളും പേര്‍ഷ്യനും ചെന്തമിഴും പഠിച്ചവര്‍ക്കേ കഴിയാറുള്ളൂ. എന്നാല്‍ ചലച്ചിത്ര ഗാനശാഖയില്‍ രചനകള്‍ നടത്തിയിട്ടുള്ള ഭാസ്‌കരന്‍ മാസ്റ്റര്‍, സംഗീതം നല്‍കിയിരുന്ന ബാബുക്കാ, ഗായകന്‍ മെഹബൂബ് ഇവരെല്ലാം ഇതേ അര്‍ത്ഥവ്യാപ്തിയുള്ള മലയാള പദങ്ങള്‍ ഉപയോഗിച്ചിരുന്നു. ആ ഖബറിടത്തില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ വന്ന വികാരത്തെ എന്റെ മനസ്സിലുള്ള മലയാള പദങ്ങള്‍ കൊണ്ട് കുറിച്ചുവെച്ചു . കഴിഞ്ഞ ലോക്ക് ഡൌണ്‍ കാലത്ത് ഇത് പുറത്തിറങ്ങേണ്ടതായിരുന്നു. പക്ഷെ വൈകി. വീണ്ടും അടുത്ത ലോക്ക് ഡൌണ്‍ എത്തി. ഇക്കുറി ആ ഗാനം പുറത്തിറങ്ങി. ഏറെ സന്തോഷം. പ്രിയമുള്ള പ്രേക്ഷകരുടെ സമക്ഷം അവതരിപ്പിക്കുന്നു.”
അജീഷ് പറഞ്ഞുനിര്‍ത്തുന്നത് ഇങ്ങനെ …

വെള്ളിമിനാരത്തില്‍ വന്നിരിക്കുന്ന വെള്ളരിപ്രാവുകള്‍ ഇനിയും കുറുകട്ടെ. അനശ്വരമായ പ്രണയത്തില്‍ ഇഹം ഇല്ലാതാകുന്നു. പരം മാത്രമാകുന്നു. ആത്മാവില്‍ പ്രണയത്തിന്റെ സൗരഭ്യം നിറയുന്നു.

അവനീര്‍ എന്റേറ്റര്‍ടൈന്‍മെന്റ്‌സാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അജീഷിന്റ്‌റെ വരികള്‍ക്ക് ഇമ്മാനുവല്‍, പാതിരാമണല്‍, ഗോഡ് ഫോര്‍സെയില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഈണമിട്ട പ്രശസ്ത സംഗീത സംവിധായകന്‍
അഫ്‌സല്‍ യൂസഫാണ് ഈണമിട്ട് ആലപിച്ചിരിക്കുന്നത്.

Latest Stories

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്