ഇടയ്‌ക്കൊന്ന് അടുക്കളയില്‍ കയറിയാല്‍ ശരീരത്തിന് നിറം വര്‍ധിക്കും

തലക്കെട്ട് കണ്ട് ആരും ഞെട്ടണ്ട. പറയുന്നത് വാസ്തവമാണ്. പൊടിയും വെയിലുമേറ്റ് മുഖം മങ്ങിപ്പോയി എന്നുള്ള പരാതി കാലങ്ങളായി പറയുന്നവര്‍ക്ക് ഇനി അല്പം ആശ്വസിക്കാം. നിങ്ങളുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും വീട്ടിലെ അടുക്കളയില്‍ തന്നെയുണ്ട്.

ഇടക്കിടക്ക് ഭക്ഷണം കഴിക്കാനായി അടുക്കളയില്‍ കയറിയത് കൊണ്ടോ, അടുക്കള ഒന്ന് കാണാന്‍ കയറിയതുകൊണ്ടോ കാര്യമില്ല. അടുക്കളയില്‍ ഉള്ള ചില വസ്തുക്കള്‍ നമ്മുടെ ശരീരത്തില്‍ സൗന്ദര്യവര്‍ദ്ധനവിന് ഉതകും വിധം പ്രയോഗിച്ചാല്‍ മാത്രമേ കാര്യമുള്ളൂ. അടുക്കളവഴി എങ്ങനെ ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.

തക്കാളി

പഴുത്ത തക്കാളിയുടെ പകുതിയെടുത്ത് ഒരു ടീസ്പൂണ്‍ സോഡാപൊടിയും ഒരു ടിസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി അഞ്ചു മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.നിറം വര്‍ധിക്കാന്‍ ഇത് ഉത്തമമാണ്. ത്വക്കിലെ മെലാനിന്റെ ഉദ്പാദനത്തെ തടയാനും അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലം ഉണ്ടാകുന്ന ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.

ആപ്പിള്‍

നിറം വര്‍ധിക്കാന്‍ ബെസ്റ്റ് ആണ് ആപ്പിള്‍. ആപ്പിളെടുത്ത് അതിന്റെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം പാലില്‍ മുക്കി വയ്ക്കുക. പിന്നീട് ആപ്പിള്‍ നന്നായി അരച്ചെടുക്കുക. ഇത് 10 മിനുട്ട് നേരം വീണ്ടും ഫ്രീസറില്‍ വച്ച് തണുപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ക്കണം. അതിനു ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനുട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയ ശേഷം ഒരു ഐസ് ക്യൂബ് എടുത്ത് മസാജ് ചെയ്യണം.

കറ്റാര്‍ വാഴ

500 മില്ലി വെള്ളം എടുത്ത് അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും അരമുറി നാരങ്ങപിഴിഞ്ഞതിന്റെ നീരും ചേര്‍ക്കണം. ഈ മിശ്രിതം തണുപ്പിച്ച് ഐസ് ആക്കുക. ഈ ഐസ് ക്യൂബുകള്‍ ഉപയോഗിച്ച് ദിവസവും രാവിലെ മുഖം രണ്ടു മിനുട്ട് നേരം മസാജ് ചെയ്യണം. ഇതിലൂടെ രക്തയോട്ടം വര്‍ധിക്കുകയും ചര്‍മ്മം ഫ്രഷായി ഇരിക്കുകായും ചെയ്യും.

ജീരകവും ഉപ്പും

ജീരകവും ഉപ്പും സമം ചേര്‍ത്ത് അരച്ച് മുഖത്ത് തേയ്ക്കുന്നതും ചര്മത്തിന് നൈസര്‍ഗീകമായ നിറം നല്‍കുന്നതിന് ഉത്തമമാണ്.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി