ആസ്റ്റര്‍ മിംസിന് ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ആസ്റ്റര്‍ മിംസിന് വീണ്ടും അംഗീകാരം; ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ആസ്റ്റര്‍ മിംസിന്.

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഈ വര്‍ഷത്തെ ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ആസ്റ്റര്‍ മിംസ് അര്‍ഹരായി. ആസ്റ്റര്‍ മിംസിന്റെ കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ഹോസ്പ്ിറ്റലുകളെ സംയുക്തമായാണ് അവാര്‍ഡിന് പരിഗണിച്ചിരിക്കുന്നത്. കോവിഡ് കാലത്തുള്‍പ്പെടെ നടത്തിയ ശ്രദ്ധേയങ്ങളായ ഇടപെടലുകളും നടപടിക്രമങ്ങളും ലഭ്യമാക്കിയ സൗജന്യ ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പരിഗണിച്ചാണ് ആസ്റ്റര്‍ മിംസിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് ചേംബര്‍ ഓഫ് കൊമഴ്‌സ് ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് ജൂറി പറഞ്ഞു. 300 കിടക്കകളില്‍ അധികമുള്ള ആശുപത്രികളുടെ ഗണത്തില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളുടെ നിരയിലാണ് ആസ്റ്റര്‍ മിംസ് ഒന്നാമതെത്തിയത്.

കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം രാജ്യത്ത് വിവിധങ്ങളായ സംഘടനകള്‍ നടത്തിയ ആതുരസേവനമേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ അവാര്‍ഡുകളിലും ആസ്റ്റര്‍ മിംസിന് മികച്ച പരിഗണന ലഭിച്ചു എന്നത് അഭിമാനകരമാണെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇത്തരം അവാര്‍ഡുകള്‍ ആസ്റ്റര്‍ മിംസിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ പ്രേരണയാകുന്നു എന്ന് നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്