വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

രാവിലെ ഉറക്കം എഴുന്നേറ്റ ഉടന്‍ തന്നെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതാണ്. നാരങ്ങാ വെള്ളം വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ്.  ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും.

വെറും വയറ്റില്‍ കുടിക്കുന്ന നാരങ്ങാ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇതോടെ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കുന്നു.

നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കാനും ദഹന വ്യവസ്ഥ ക്രമപ്പെടുത്താനും ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കാനും ഗുണകരമാണ്. ശരീരത്തില്‍ ബി പി , കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകളോട് നാരങ്ങാവെള്ളം നന്നായി പൊരുതുന്നു.

ശരീരം വേദനയുള്ളവര്‍ക്കും അതുത്തമമാണ് നാരങ്ങാവെള്ളം , നാരങ്ങയില്‍ കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ നാരങ്ങാവെള്ളം സഹായിക്കും.

ബാക്ടീരിയകളേയും വൈറല്‍ ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ ചൂടു നാരങ്ങാ വെള്ളം ഉപകരിക്കും. ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക്, തടി കുറയ്ക്കാന്‍ തുടങ്ങി ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശീലമാക്കുക. നാരങ്ങയിലെ സിട്രിക് ആസിഡ് വയര്‍ മുഴുവന്‍ ക്ലീനാക്കുന്നു. ഒപ്പം മൂത്രാശയസംബന്ധമായ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. അതിനാല്‍ നാരങ്ങയോട് കൂട്ടുകൂടാന്‍ ഇനി മടി വേണ്ടെന്നു സാരം.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്