വിശാല ഏഷ്യ സ്വപ്നം കണ്ട നേതാവ്, ഇന്ത്യയുടെ സുഹൃത്ത്, ആബെ ഷിൻസ വിടവാങ്ങി

എക്കാലവും ഇന്ത്യയുടെ സുഹൃത്തായിരുന്നു   കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ. ലോകത്തിലെ  ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പ്രസക്തി തിരച്ചറിഞ്ഞ സമകാലീന  ലോക നേതാക്കളിൽ പ്രമുഖനുമായിരുന്നു അദ്ദേഹം.   അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന രണ്ട് കാലയളവുകളിലാണ് ജപ്പാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര- വാണിജ്യ- സാംസ്‌കാരിക ബന്ധങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തിയത്.

ഇന്ത്യയെ   പോലെ തന്നെ  ആബെ ഷിൻസോയും  ചൈനയെ ഒരു ഭീഷണിയായി തിരിച്ചറിഞ്ഞു. ഇന്ത്യയും ജപ്പാനും ആസ്‌ത്രേലിയയും അമേരിക്കയും ചേർന്ന നയതന്ത്ര  സഖ്യം ചൈനക്കെതിര വേണമെന്നും ചിന്തിച്ചതും അതിന് അസ്ഥിവാരമിട്ടതും ആബെ ഷിൻസോ ആയിരുന്നു. ലോകത്തിന്റ അതിരുകളോളം നീളുന്ന വിശാല ഏഷ്യയായിരുന്നു ആബെ ഷിൻസെയുടെ  സ്വപ്നം.

ഒട്ടേറെ സ്വപ്നങ്ങൾ ബാക്കി നിർത്തി, വേദനയോടെ സ്ഥാനമൊഴിയുന്നു, ക്ഷമിക്കുക. ജനത്തിനുവേണ്ടി ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിൽ തുടരുന്നതിൽ കാര്യമില്ല.’ 2020 ഓഗസ്റ്റിൽ ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജി തീരുമാനം അറിയിച്ച് ആബെ ഷിൻസോ പറഞ്ഞ വാക്കുളാണിത്.  ജപ്പാന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്,  2021 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്ന ആബെയ്ക്ക്  ആരോഗ്യകാരണങ്ങളാലാണ് അന്ന് അത് സ്വീകരിക്കേണ്ടിവന്നത്.

ജപ്പാന്റെ ചരിത്രത്തിൽ  ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച നേതാവായിരുന്നു ആബെ. 2006 ൽ ആണ് ആദ്യം അധികാരത്തിലെത്തിയത് – രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ചവരിൽ  ജപ്പാൻ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ വ്യക്തിയും ആബേയായിരുന്നു.  അമ്പത്തിരണ്ടാം വയസിലാണ്   ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) പ്രതിനിധിയായി അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇതോടെ  ജപ്പാന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണവും ആബെ  നേടി.

ആദ്യത്തെ തവണ  സ്ഥാനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. 2012 ൽ വീണ്ടും അധികാരത്തിൽ എത്തി. തുടർന്ന് തുടർച്ചയായി മൂന്നു തവണ കൂടി  അധികാരത്തിലെത്തി. വൻകുടലിലെ രോഗമാണ് 2020 ൽ പ്രധാനമന്ത്രി സ്ഥാനം  രാജിവയ്കാൻ ആബെയെ പ്രേരിപ്പിച്ചത്. ഒടുവിൽ രാഷ്ട്രീയചൂടേറിയ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരിക്കെയാണ് അക്രമിയുടെ വെടിയേറ്റ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത അന്ത്യം. ജപ്പാനിലും  ലോകത്തിലും  ഉന്നത ശീർഷനായ  നേതാവെന്ന് പേരെടുത്താണ്   അദ്ദേഹം കാലയവനിക്കക്കുള്ളിൽ മറഞ്ഞത്.

ഇന്ത്യയും ജപ്പാനുമായി ഉണ്ടായ നിരവധി വമ്പൻ സൗഹൃദകരാറുകളുട  ശിൽപ്പിയും ആബെ തന്നെയായിരുന്നു. രാജ്യാന്തര വേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തു കൂടിയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരരംഗത്ത് ഊഷ്മളബന്ധം ഊട്ടിയുറപ്പിച്ച നിരവധി കരാറുകൾ ഇരുനേതാക്കളും ഒരുമിച്ച് ഒപ്പിട്ടു. 2017 ൽ അലഹാബാദ് – മുംബൈ സ്പീഡ് റെയിലിന് തറക്കല്ലിട്ടതും ഇരുവരും ഒരുമിച്ച്. തന്റെ രോഗവിവരങ്ങൾ അന്വേഷിച്ച് മോദി നടത്തിയ സ്‌നേഹാന്വേഷണങ്ങൾ ഏറെ ഹൃദയസ്പർശിയാണെന്ന് ഒരിക്കൽ ആബെ ട്വീറ്റിലൂടെ സൂചിപ്പിച്ചിരുന്നു.

2021 ൽ  ഇന്ത്യ പത്മവിഭൂഷൺ ബഹുമതി നൽകി ആബെയെ ആദരിച്ചു.  ഈ വർഷം ആദ്യം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജി റിസർച് ബ്യൂറോ ഏർപ്പെടുത്തിയ നേതാജി അവാർഡും ആബേക്ക് ലഭിച്ചു .  ആരോഗ്യകാരണങ്ങളാൽ ഇന്ത്യയിലേക്കു  വരാൻ കഴിയാഞ്ഞതിനെ തുടർന്ന്  ആബെയ്ക്കു വേണ്ടി ജപ്പാൻ കോൺസൽ ജനറൽ നകാമുറ യുതാകയാണ് ജനുവരിയിൽ ഈ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ലോക വേദികളിൽ ഇന്ത്യയുടെ   മഹനായ ഒരു സുഹൃത്തുകൂടി വിടവാങ്ങി. വരുന്ന ദശാബ്ദങ്ങളിൽ ലോകത്തിന് നടുനായകത്വം വഹിക്കാൻ പോകുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളായിരിക്കുമെന്ന് മുൻ കൂട്ടി കണ്ടറിഞ്ഞ രാജ്യ തന്ത്രജ്ഞനായിരുന്നു ആബേ. അദ്ദേഹത്തിന്റ ഓർമകൾക്ക് മുന്നിൽ  ആദരാജ്ഞലികൾ

Latest Stories

വേലിക്കകത്തെ വീട്ടില്‍ നിന്നും വിഎസിന്റെ ഒടുവിലത്തെ മടക്കം; ഉയരുന്ന മുഷ്ടിയും ചങ്കിടറിയ മുദ്രാവാക്യവുമായി മലയാള നാടിന്റെ പരിച്ഛേദം ആലപ്പുഴയില്‍

'രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ് വിഎസില്‍ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം'; ഓര്‍മചിത്രവുമായി മനോജ് കെ.ജയന്‍

IND VS ENG: നാലാം ടെസ്റ്റിന് മുമ്പ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഓഫർ നിരസിച്ച് സായ് സുദർശൻ

സംസ്ഥാനത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ, പങ്കാളി ഇല്ലാത്തത് അതുകൊണ്ട്, വിവാഹം നടന്നാലും നടന്നില്ലെങ്കിലും നല്ലത്: നിത്യ മേനോൻ

IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

IND VS ENG: 'അവന്റെ തിരിച്ചുവരവ് തന്നെ ശുഭസൂചന, ഇത് ഇന്ത്യയുടെ ടീം ഘടനയെ സന്തുലിതമാക്കും'; വിലയിരുത്തലുമായി മുൻ ബാറ്റിംഗ് പരിശീലകൻ

സ്വന്തം വീട്ടിൽ പോലും ഉപദ്രവം, 'ആരെങ്കിലും എന്നെ രക്ഷിക്കൂ', പൊട്ടിക്കരഞ്ഞ് വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

IND vs ENG: "പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി ആ താരത്തിന് അവസരം നൽകണം, ആകാശ് ദീപിന്റെ വേഷം ചെയ്യാൻ അവന് കഴിയും"; നിർണായക നിർദ്ദേശവുമായി കൈഫ്

22 മണിക്കൂർ പിന്നിട്ട് ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്തെ വീട്ടിലെത്തി; ഒരുനോക്ക് കാണാൻ തടിച്ച്കൂടി ജനക്കൂട്ടം