തായ്‌വാനെ തൊടാന്‍ ചൈനക്ക് ധൈര്യമില്ല

യു എസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസി തയ്വാനില്‍ നിന്ന് മടങ്ങി. തായ് വാനില്‍ കാലുകുത്തിയാല്‍ വിവരം അറിയുമെന്ന ചൈനയുടെ ഭീഷണി വെറും വിമ്മിഷ്ടമായി മാറി. തായ് വാന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യസ് ക്ലൗഡ്സ് നല്‍കിയാണ് അവരെ ആ രാജ്യം തിരിച്ചയച്ചത്. തായ് പ്രസിഡന്റ് സായ് വെനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാന്‍സി പെലൊസി പറഞവാക്കുകള്‍ ഈ വിഷയത്തില്‍ അമേരിക്കയുടെ നിലപാടിനെ അടിവരയിടുന്നതായിരുന്നു.തയ്വാന്‍ ജനതയെ ഉപേക്ഷിക്കാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നും, തയ്വാന്‍ ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹങ്ങളില്‍ ഒന്നാണെന്നുമാണ് നാന്‍സി പെലോസി പറഞ്ഞത്. ചൈനക്ക് ചുമ്മാ കേറി അടിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന രാജ്യമല്ല തയ് വാന്‍ എന്നും നോക്കിക്കളിച്ചാല്‍ ചൈനക്ക് കൊളളാമെന്നുമാണ് നാന്‍സി പറഞ്ഞതിന്റെ അന്തര്‍ ധാര.

25 വര്‍ഷത്തിനിടെ തയ്വാന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഉന്നത യുഎസ് പ്രതിനിധിയാണ് പെലോസി. തായ് വാനെ ചൈനയുടെ ദാക്ഷ്യണ്യത്തിന് വിട്ടുകൊടുത്ത് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അമേരിക്കക്ക് കഴിയല്ലന്ന് തന്നെ അവര്‍ സന്ദര്‍ശവേളയില്‍ സൂചിപ്പിച്ചത്. സംഭവം നടന്നയുടെനെ ബെയ്ജിംഗിലെ അമേരിക്കന്‍ സ്ഥാനപതിയ വിളിച്ചുവരത്തി പ്രതിഷേധമറിയച്ച ചൈന, തായ് വാനില്‍ നിന്നുള്ള പഴം, പച്ചക്കറി, മല്‍സ്യങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും ചൈനയില്‍ നിന്നും തായ് വാനിലേക്കുള്ള മണല്‍ കയറ്റുമതിയും നിര്‍ത്തി വയ്കുകയും ചെയ്തു.

എന്താണ് ചൈനയും തയ് വാനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്നം. തെക്കന്‍ ചൈന കടിലിടുക്കിലെ ഒരു ദ്വീപാണ് തയ്്വാന്‍. എന്ന് വച്ചാല്‍ ചൈനക്ക് കൈകൊണ്ട് എത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു ദ്വീപ് എന്നര്‍ത്ഥം. 1683 മുതല്‍ 1905 വരെ ചൈനയിലെ ക്വിങ്ങ് രാജ വംശമാണ് തയ് വാന്‍ ഭരിച്ചിരുന്നത്. 1905 ല്‍ നടന്ന ചൈന ജപ്പാന്‍ യുദ്ധത്തില്‍ ചൈനപരാജയപ്പെട്ടതോട് കൂടി ക്വീങ്ങ് രാജവംശം തയ ്വാന്‍ ദ്വീപിനെ ജപ്പാന് നല്‍കി. എന്നാല്‍ രണ്ടാം ലോക മഹയുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതോടെ ഈ പ്രദേശം ചൈനക്ക് ലഭിച്ചു. റിപ്പബ്ളിക്ക് ഓഫ് ചൈന രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയികളായിരുന്നത് കൊണ്ട് അവര്‍ക്ക് ഈ പ്രദേശത്തിന് അവകാശവുമുണ്ടായിരുന്നു. യുദ്ധത്തില്‍ ചൈനയുടെ സഖ്യ കക്ഷികളായിരുന്ന അമേരിക്കയുടെയും ബ്രിട്ടന്റെ അനുമതിയോടെ ചൈനീസ് സര്‍ക്കാര്‍ എന്ന് വച്ചാല്‍ കമ്യുണിസ്റ്റ് ഭരണം വരുന്നതിന് മുമ്പുള്ള ചിയാങ്ങ്കൈഷക്കിന്റ കുമിന്താംഗ് സര്‍ക്കാര്‍ തായ് വാന്റെ ഭരണം ഏറ്റെടുത്തു.

എന്നാല്‍ ചൈനയില്‍ ആഭ്യന്തര കലാപം രൂക്ഷമാവുകയും, മാവോ സേതുങ്ങിന്റ നേതൃത്വത്തിലുളള കമ്യുണിസ്റ്റ് വിപ്ളവകാരികള്‍ ചൈനയുടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തതോടെ ചിയാങ്ങ് കൈഷക്കും അദ്ദേഹത്തെ അനുകൂലിക്കുന്ന ഏതാണ്ട് 15 ലക്ഷം ജനങ്ങളും തായ് വാനിലേക്ക് രക്ഷപെട്ടു. അങ്ങിനെ ചൈന എന്നാല്‍ മാവോസേതുങ്ങിന്റെ നേതൃത്വത്തിലുള്ള പിപ്പിള്‍സ് റിപ്പബ്ളിക്ക് ഓഫ് ചൈനയും, തായ് വാന്‍ ചിയാങ്ങ് കൈഷക്കിന് കീഴില്‍ റിപ്പബ്ളിക്ക് ഓഫ് ചൈനയുമായി മാറി. ചിയാങ്ങ് കൈഷക്ക് സര്‍ക്കാരിനെ അമേരിക്കയും ബ്രിട്ടനും അംഗീകരിച്ചു. പിന്നീടുള്ള 25 വര്‍ഷം തയ് വാന്‍ ഭരിച്ചത് ഈ സര്‍ക്കാരായിരുന്നു. അതിന് ശേഷം തയ് വാന്റെ ജനാധിപത്യവല്‍ക്കരണം വലിയ തോതില്‍ ആരംഭിച്ചു. ഈ ജനാധിപത്യ വല്‍ക്കരണത്തിന് ചൈന ഒട്ടും അനുകൂലമായിരുന്നില്ല.

ചിയാങ്ങ് കൈഷക്കിന്റെ മകന്‍ ചിയാംഗ് ചിങ്ങ് കുവായിരുന്നു ജനാധിപത്യ വല്‍ക്കരണത്തിന് തുടക്കമിട്ടത്. പിന്നീട് പ്രസിഡന്റായി വന്ന ലീ ടെങ്ങ് ഹുയി അറിയപ്പെടുന്നത് തന്നെ തായ് വാന്റെ ജനാധിപത്യ പ്രക്രിയയുടെ പിതാവ് എന്നാണ്. അതിന് ശേഷം 2016 ല്‍് അധികാരത്തില്‍ വന്ന ഇപ്പോഴത്തെ പ്രസിഡന്റ് , ഡെമോക്രറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവായ റ്റ്സായ് ഇങ്ങ് വെന്‍ ഉള്‍പ്പെടെുള്ളവര്‍ തായ് വാനെ ഒരു സ്വതന്ത്ര ജനാധിപ്യരാഷ്ട്രമായി മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്.

ഹോംകോങ്ങിനെ ഏറ്റെടുത്ത പോലെ ഒരു രാഷ്ട്രം രണ്ട് വ്യവസ്ഥ എന്ന തന്ത്രത്തിലൂടെ തയ്് വാനെ ഏറ്റെടുക്കാന്‍ ചൈന ശ്രമിച്ചങ്കിലും ആ നീക്കം തെയ് വാന്‍ തന്നെ പരാജയപ്പെടുത്തി. കമ്യുണിസ്റ്റ് ഏകാധിപത്യ രാജ്യമായ ചൈനയിലേക്ക് ചേരാന്‍ ജനാധിപത്യ രാജ്യമായ തങ്ങള്‍ ആഗ്രഹിക്കുന്നില്ലന്നാണ് തയ് വാന്‍ പറഞ്ഞത്. അതേ സമയം തായ് വാന്റെ സാമ്പത്തിക മേഖല ചൈനയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. 159 ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് തയ്് വാന് ചൈനയിലുള്ളത്. അത്് കൊണ്ട് ചൈന പിണങ്ങിയാല്‍ തങ്ങളുടെ വ്യാപരവും വാണിജ്യവും എന്താകുമെന്ന ഭീതി ആ രാജ്യത്തിനുണ്ട്. എന്നാല്‍ അത് പേടിക്കണ്ടെന്നും ചൈന തയ് വാനെതിരെ ഉപരോധം കൊണ്ടുവന്നാല്‍ അത് തങ്ങള്‍ കൈകാര്യ ചെയ്തോളാമെന്നുമാണ് ഇന്നലെ നാന്‍സി പെലോസി തയ് വാന്‍ നേതൃത്വത്തിന് ഉറപ്പ് കൊടുത്തത്.

അല്ലങ്കില്‍ തന്നെ അമേരിക്കയോട് നേരിട്ടു മുട്ടാന്‍ ചൈനക്ക് താല്‍പര്യമില്ല . കാരണം ചൈനയുടെ ലക്ഷ്യം അവരുടെ കച്ചവടം വളര്‍ത്തുക എന്നുള്ളതാണ്. ചൈനീസ് വ്യവസായവും വാണിജ്യവും വളരണമെങ്കില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം വേണം. അതുകൊണ്ട് ഈ സംഘര്‍ഷങ്ങള്‍ ഒക്കെ നടക്കുമ്പോഴും ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇപ്പോഴും അമേരിക്കയാണ്. ഒരു സംഘര്‍ഷം ഉണ്ടാക്കി സാമ്പത്തികരംഗം തകര്‍ക്കാന്‍ ഒരിക്കലും റഷ്യ ചെയ്തതുപോലെയുള്ള മണ്ടത്തരമൊന്നും ചൈന ചെയ്യില്ല

അതു കൊണ്ട് തയ ്വാനില്‍ ഇപ്പോഴൊന്നും സംഭവിക്കില്ല. അമേരിക്ക ഇനിയും തങ്ങളുടെ ഉന്നത സര്‍ക്കാര്‍ വക്താക്കളെ തായ ്വാനിലേക്കയക്കും, അത് കാണുമ്പോള്‍ ചൈന അമറുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. പിന്ന എല്ലാം ശാന്തമാകും. തയ് വാനെ തൊടാന്‍ ചൈനക്ക് കഴിയില്ല. കാരണം ഏറ്റുമുട്ടലിന്റെ പാത ഏറ്റവും ദോഷം ചെയ്യുക തങ്ങള്‍ക്കാണെന്ന് ചൈനീസ് ഭരണകൂടത്തിനറിയാം.

Latest Stories

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്