24 മണിക്കൂറിനിടെ 45,000പേർക്ക്​ കൂടി കോവിഡ്​, മരണം 490; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85.5 ലക്ഷം ആയി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേർക്കു കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 85,53,657 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യമറിയിച്ചത്​.

24 മണിക്കൂറിനുള്ളിൽ 490 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണം 1,26,611 ആയി. 5,09,673 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 79,17,373 പേർ ഇതിനകം രോഗമുക്തി നേടി.

മഹാരാഷ്​ട്രയിൽ 97,296 പേരാണ്​ നിലവിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​​. 45,240 പേർ മരിച്ചു. 15,77,322 പേർ രോഗമുക്തി നേടി.

കർണാടകയിൽ 11,391 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​​. 33,697 പേർ ചികിത്സയിലാണ്​​. 8,01,799 പേർ രോഗമുക്തരായി.

ഡൽഹിയിൽ 41,857 പേരാണ്​ ചികിത്സയിലുള്ളത്​. 6,989 പേർ മരണത്തിന്​ കീഴടങ്ങി. 3,89,683 പേർ രോഗമുക്തി നേടി.

ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിൻെറ കണക്കനുസരിച്ച്​ ഞായറാഴ്​ച വരെ 11,85,72,192 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്​. ഇതിൽ 8,35,401 സാമ്പിളുകൾ ഞായറാഴ്​ച മാത്രം പരിശോധിച്ചതാണ്​.

Latest Stories

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി