മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വ്യാജന്‍; പണം അയക്കുമ്പോള്‍ സൂക്ഷിക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന സംഭാവനകള്‍ തട്ടിയെടുക്കാന്‍ വ്യാജ അക്കൗണ്ട് രംഗത്ത്. ഗൂഗിള്‍ പേയിലൂടേയും യുപിഐ (യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴിയും പണമയക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അക്കൗണ്ട് അഡ്രസ് സൃഷ്ടിച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത.

കേരള സിഎംഡിആര്‍എഫ്@എസ്ബിഐ എന്ന ഒറിജിനല്‍ അക്കൗണ്ടിന് സമാനമായി കെരേളസിഎംഡിആര്‍എഫ്@എസ്ബിഐ എന്ന യുപിഐ അഡ്രസ് ആണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. യുപിഐ അഡ്രസില്‍ ഇംഗ്ലീഷ് അക്ഷരം “എ” മാറ്റി “ഇ” വെച്ചിരിക്കുന്നു എന്നത് മാത്രമാണ് ഏക വ്യത്യാസം. സന്ദീപ് സഭാജീത് യാദവ് എന്നയാളുടെ പേരിലാണ് അക്കൗണ്ട്. രാജസ്ഥാനില്‍ എന്‍സിഇആര്‍ടിയുടെ റിസേര്‍ച്ച് ഫെലോയായി ജോലി ചെയ്യുന്ന മലയാളി അഭിജിത് പാലൂരാണ് തട്ടിപ്പിനുള്ള ശ്രമം ചൂണ്ടിക്കാട്ടിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട്. ആക്ടിവിസ്റ്റുകളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പേര്‍ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തുണ്ട്.

Latest Stories

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു