ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് കോഴപ്പണമായി യെദ്യൂരപ്പ 1800 കോടി നല്‍കിയെന്ന് ആരോപണം, ഗഡ്കരി, ജെയ്റ്റ്‌ലി, അദ്വാനി, ജോഷി എന്നിവരെല്ലാം വാങ്ങിയത് നൂറു കോടി വീതം, ഡയറി ആദായനികുതി വകുപ്പ് പൂഴ്ത്തി, അന്വേഷണം നടത്താതെ 'കാവല്‍ക്കാരന്‍' എന്ന് കോണ്‍ഗ്രസ്

പൊതുതിരഞ്ഞെടുപ്പിന് രാജ്യം കാതോര്‍ക്കുമ്പോള്‍ 1800 കോടി രൂപയുടെ കോഴ വിവാദത്തില്‍ കുടുങ്ങി ബിജെപി. കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി എസ് യെദ്യൂരപ്പ കേന്ദ്രനേതാക്കളായ രാജ്‌നാഥ് സിംഗ്, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, തുടങ്ങിയ നേതാക്കള്‍ക്കും കേന്ദ്ര നേതൃത്വത്തിനുമായിട്ടാണ് ഇത്രയും തുക നല്‍കിയതെന്നാണ് വാര്‍ത്തകള്‍. കൂടാതെ  യെദ്യൂരപ്പയുടെ ഖനിഅഴിമതിയുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യദ്യൂരപ്പയുടേതായി പുറത്തു വന്ന ഡയറിയില്‍ പറയുന്നു. പൊതുതിരഞ്ഞെടുപ്പ വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ബിജെപി നേതൃത്വത്തെ ഒന്നാകെ പ്രതിരോധത്തിലാക്കിയ കോഴ വിവാദം പുറത്തു വിട്ടത് കാരവന്‍ മാസികയാണ്.

യെദ്യൂരപ്പയുടെ കൈയൊപ്പുള്ള ഡയറിയില്‍ ബിജെപി നേതാക്കള്‍ക്ക് പണം നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നുണ്ടെന്ന് വാര്‍ത്ത ഉദ്ധരിച്ചു കൊണ്ട് കോണ്‍ഗ്ര്‌സ് ആരോപിക്കുന്നു. ഇതനുസരിച്ച് കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും മുരളി മനോഹര്‍ ജോഷി, എല്‍ കെ അദ്വാനി എന്നിവര്‍ക്ക് 50 കോടി വീതവും രാജ്‌നാഥ് സിംഗിന് 100 കോടിയും കൊടുത്തതായി വ്യക്തമാക്കുന്നു. കൂടാതെ ഗഡ്കരിയുടെ മകന്റെ വിവാഹാവശ്യത്തിനായി മറ്റൊരു 10 കോടിയും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ വിവിധ ജഡ്ജിമാര്‍ക്കായി 500 കോടി വീതിച്ച് നല്‍കിയെന്നും പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ കൈമാറിയെന്നും ഡയറി പറയുന്നു.

നേരത്തെ 2017 ല്‍ യെദ്യൂരപ്പയും ബിജെപി നേതാവായ അനന്ത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. അന്ന് കോഴ നല്‍കിയ വിവരം യെദ്യൂരപ്പ ഫോണില്‍ സംസാരിക്കുന്നതോടൊപ്പം ഒരു ഡയറിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഈ വിവരം അന്ന് കോണ്‍ഗ്രസും കര്‍ണാടകയിലെ പ്രാദേശിക പത്രങ്ങളും ഉയര്‍ത്തിയെങ്കിലും ഡയറി സംബന്ധിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഡയറി ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും ഈ വാര്‍ത്ത പുറത്തു വിട്ടു കൊണ്ട് കാരവന്‍ മസിക പറഞ്ഞു.

എന്നാല്‍ 1800 കോടി രൂപയുടെ അനധികൃത കൈമാറ്റം സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നിട്ടും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തുക എന്ന് കൈമാറിയെന്ന വ്യക്തമല്ലെങ്കിലും 2009 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് സൂചനകള്‍. ഡയറിയില്‍ 2009 എന്ന് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് ഇത്. നരേന്ദ്ര മോദിയ്‌ക്കെതിരെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും ആദായ നികുതി വകുപ്പിന് രേഖകള്‍കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ 1800 കോടി രൂപയുടെ കോഴയ്ക്ക് കുട പിടിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനാണെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല ആരോപിച്ചു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ