'ഈ മെസേജ് കണ്ടാൽ ഉടൻ എനിക്ക് മറുപടി നൽകുക, നന്ദി'; വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി എട്ടിന്റെ പണി കിട്ടും !

വാട്സാപ്പ് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി പുതിയ തട്ടിപ്പ്. രാജ്യാന്തര നമ്പരുകൾ ഉപയോഗിച്ചുള്ള സ്പാം കോൾ തട്ടിപ്പാണ് പുതിയ രൂപത്തിൽ സജീവമാകുന്നത്. അമേരിക്കൻ കോഡുകളുള്ള നമ്പറുകളിൽ നിന്നാണ് വാട്സാപ്പിലേക്ക് കോളുകളും മെസ്സേജുകളും എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.

നഗരത്തിലെ ഒരു വലിയ മീഡിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് ഇത്തരത്തിൽ വ്യാജ കോളുകളിൽ ഭൂരിപക്ഷവും ലഭിച്ചത്. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഈ നമ്പരുകളിൽനിന്ന് വിളിക്കുന്ന ആളുകൾ സംസാരിക്കുന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

‘ഈ മെസേജ് കണ്ടാൽ ഉടൻ എനിക്ക് മറുപടി നൽകുക, നന്ദി’ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ആളുകൾക്ക് ലഭിക്കുന്നത്. ജോർജിയയിലെ അറ്റ്‌ലാൻറ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോ +1 (773) തുടങ്ങിയ സ്ഥലങ്ങളിലെ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകൾ ലഭിച്ചത്.

ഈയിടെ ഇന്ത്യയിൽ അ‌നുഭവപ്പെട്ട സ്പാം കോൾ സ്‌ക്യാമിന്റെ മറ്റൊരു പതിപ്പാണിത് എന്നാണ് റിപ്പോർട്ടുകൾ. ടു ഫാക്ടർ ഓതൻറിഫിക്കേഷൻ ഓണാക്കുക, ലിങ്കുകൾ തുറക്കുന്നതിൽ ശ്രദ്ധ പുലർത്തുക, സ്പാം തടയുക/റിപ്പോർട്ട് ചെയ്യുക, ആപ്പുകൾ സമയാസമയം അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നടപടികളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി