ഫോണിൽ ഈ ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക; വാട്സ്ആപ് വിവരങ്ങൾ ഹാക്ക് ചെയ്യുന്ന വ്യാജ ആൻഡ്രോയിഡ് ആപ്പിനെതിരെ മുന്നറിയിപ്പ്

ദക്ഷിണേഷ്യയിലെ ആൻഡ്രോയിഡ് ഉപയോക്തക്കളുടെ വാട്സ്ആപ് വിവരങ്ങൾ ചോർത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ്. ‘സേഫ് ചാറ്റ്’ എന്ന ചാറ്റിങ് ആപ്ലിക്കേഷൻ വഴി ഉപയോക്താക്കളുടെ വാട്സ്ആപ് വിവരങ്ങൾ ഹാക്കർമാർക്ക് ചോർത്തി നൽകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

സൈബർ സുരക്ഷാസ്ഥാപനമായ സൈഫിർമയിലെ ഗവേഷകരാണ് ദക്ഷിണേഷ്യൻ മേഖലയിലെ വാട്സ്ആപ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പുതിയ മാൽവെയർ കണ്ടെത്തിയത്. വാട്സ്ആപ് ഉപയോക്താക്കളിൽ നിന്ന് സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാനും അവരെ ചതിക്കാനും അപകടത്തിലാക്കാനും ആപ്പിന് കഴിയും എന്നതാണ് ആശങ്കാജനകമായ ഭാഗം.

വ്യാജ ആപ്ലിക്കേഷൻ വാട്സാപ്പിലൂടെ തന്നെയാണ് പ്രചരിക്കപ്പെടുന്നത്. ഇതിനു മുൻപ് ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പ്രചരിച്ചിരുന്ന മറ്റ് ചില വ്യാജ ആപ്ലിക്കേഷനുകൾക്ക് സമാനമാണ് ഇപ്പോഴുള്ള സേഫ് ചാറ്റ് ആപ്ലിക്കേഷനും. എന്നാൽ കൂടുതൽ പെർമിഷനുകൾ നേടുന്നതു കൊണ്ട് മുൻപുണ്ടായിരുന്ന വ്യാജന്മാരേക്കാൾ ഇവ വലിയ ഭീഷണി ഉയർത്തുന്നുണ്ട്.

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ സാധാരണ ഒരു ചാറ്റിങ് ആപ്ലിക്കേഷൻ പോലെ തന്നെയാണ് തോന്നുക. ശേഷം ഒരു രജിസ്‌ട്രേഷൻ പ്രോസസ്സ് കൂടിയുണ്ടാകും. സേഫ് ചാറ്റ് എന്ന ലോഗോ എന്ന മെയിൻ മെനു ലഭിക്കുന്നതോടെ കോൺടാക്ട് ലിസ്റ്റ്, എസ്എംഎസ്, കോൾ ലോഗ്സ് തുടങ്ങി വിവിധ പെർമിഷനുകൾ ചോദിക്കും.

ഇത്രയും പെർമിഷനുകൾ നൽകുന്നതോടെ ഹാക്കർമാർക്ക് ഫോൺ നിയന്ത്രിക്കാൻ സാധിക്കും. ആപ്ലിക്കേഷൻ ഫോണിൽ പ്രവർത്തിക്കുന്ന അത്രയും സമയം ഫോണിലെ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചു കൊണ്ടേയിരിക്കും.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്