ഇംഗ്ലീഷ് പഠനം ഈസിയാക്കാം, മലയാളത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ ഇതാ ഒരു ആന്‍ഡ്രോയിഡ് അപ്പ്

ഇംഗ്ലീഷ് സംസാരിക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയാണ്. ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. ഇംഗ്ലീഷ് എങ്ങനെ മെച്ചപ്പെടുത്താം, ഇംഗ്ലീഷ് എങ്ങനെ തെറ്റ് കൂടാതെ സംസാരിക്കാം തുടങ്ങിയവ ഗൂഗിളില്‍ നിരന്തരമായി സെര്‍ച്ച് വരുന്ന വിഷയങ്ങളാണ്.

ഇംഗ്ലീഷ് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. അതിന് ഓണ്‍ലൈനില്‍ നിരവധി പോംവഴികളുണ്ട്. അതിലൊന്നാണ് മൊബൈല്‍ ആപ്പുകള്‍. പ്ലേ സ്റ്റോറില്‍ അനവധി നിരവധി ആന്‍ഡ്രോയിഡ് ആപ്പുകളുണ്ടെങ്കിലും അതില്‍ ഏറ്റവും ലളിതവും ഗുണകരവുമായ ആപ്പാണ് ഹലോ ഇംഗ്ലീഷ്. മലയാളത്തില്‍ മാത്രമല്ല, എണ്ണമറ്റ ഭാഷകള്‍ ഈ ആപ്പിലുണ്ട്. ഈ ഭാഷകളില്‍നിന്നെല്ലാം ഇംഗ്ലീഷ് പഠിക്കാവുന്നതാണ്.

നിരവധി ക്ലാസുകള്‍ക്ക് പുറമെ സംസാരിച്ചും വായിച്ചും ഗെയിം കളിച്ചുമുള്ള പഠനം ഇതിലൂടെ സാധ്യമാണ്. പ്രീമിയം കോഴ്സുകളും ഈ ആപ്പിലൂടെ ലഭ്യമാണ്. എല്ലാ ഭാഷകളിലുമായി രണ്ടരക്കോടി ആളുകള്‍ ഉപയോഗിക്കുന്നൊരു ആപ്പാണിത്. ഈ അപ്പ് ഇന്ന് ലഭ്യമായതില്‍ വച്ച് ഒരു മികച്ച ആപ്പ് ആണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഡിക്ഷണറി സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് ദിവസേന ഓരോ വാക്ക് പഠിക്കാനുള്ള മെസ്സേജ് ലഭിക്കുന്നതിനു പുറമെ സംശയങ്ങള്‍ ചോദിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

ഗൂഗിളിന്റെ 2016ലെ മികച്ച ആപ്പുകളുടെ പട്ടികയില്‍ ഇടംനേടിയിട്ടുള്ള ഹലോ ഇംഗ്ലീഷ് ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും ഏതാനും ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഇന്റര്‍വ്യൂവിനോ പരീക്ഷയ്ക്കോ മറ്റോ പങ്കെടുക്കാനായി തയാറെടുപ്പ് നടത്തുന്നവര്‍ക്ക് ഈ ആപ്പ് വലിയ പ്രയോജനമായിരിക്കും.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ