നമ്മൾ ഉറങ്ങുന്ന സമയത്തും വാട്സാപ്പിന്റെ മൈക്രോ ഫോൺ പ്രവർത്തിക്കുന്നു?; പ്രതികരിച്ച് മെറ്റ

ലോകത്തെ ഏറ്റവും ജനപ്രിയ ആപ്പുകളിൽ ഒന്നാണ് വാട്സാപ്പ്. കോടിക്കണക്കിന് ഉപയോക്താക്കളുള്ള വാട്സാപ്പ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ ആപ്പുകളിൽ ഒന്നാണ്.  വാട്സാപ്പ്  ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തപ്പെടുന്നുണ്ടോ എന്നുള്ള വിവാദമാണ്  ഇപ്പോൾ ലോകത്തെ ചർച്ചാവിഷയം. ഈ വിഷയത്തിൽ ആശങ്ക പങ്കുവെച്ച് പലരും  സാമൂഹമാധ്യമങ്ങളിലും രംഗത്തെത്തിയിരുന്നു.

നമ്മൾ ഉറങ്ങുന്ന സമയത്തും വാട്സാപ്പിന്റെ മൈക്രോ ഫോൺ പ്രവർത്തിക്കുന്നുണ്ട് എന്ന വിചിത്ര ട്വീറ്റുമായി ആദ്യം എത്തിയത് ട്വിറ്റർ  എഞ്ചീനീയറായ ഫോഡ് ഡാബിരിയായിരുന്നു. തെളിവായി തന്റെ പിക്സൽ ഫോണിലെ പ്രൈവസി ഡാഷ് ബോർഡിന്റെ  സ്ക്രീൻ ഷോട്ടും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിരുന്നു.പുലർച്ചെ  4.20 മുതൽ 6.53 വരെ ബാക്ഗ്രൌണ്ടിൽ വാട്സാപ്പ് ഫോണിലെ മൈക്രോഫോൺ ആക്സസ് ചെയ്തതതായാണ് സ്ക്രീൻ ഷോട്ടിൽ കാണിക്കുന്നത്.

ട്വിറ്റർ സിഇഓ ഇലോൺ മസ്ക് ഡാബിരിയുടെ ട്വീറ്റിന്  മറുപടിയുമായി എത്തിയതോടെയാണ്  വിഷയം ലോകശ്രദ്ധ ആകർഷിച്ചത്. വാട്സാപ്പിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് സംഭവത്തിൽ  ഇലോൺ മസ്കിന്റെ മറുപടി.എന്നാൽ ആശങ്കക്ക് വ്യക്തത വരുത്തി വാട്സാപ്പ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ഗൂഗിളിനും ഈ ബഗിനെക്കുറിച്ച് അറിയാമെന്നും പ്രശ്നം ഉടനടി പരിഹരിക്കപ്പെടുമെന്നും വാട്സാപ്പ് ഉപയോക്താക്കൾ ഉറപ്പു നൽകി. ഇതൊരു ബഗ് മാത്രമാണെന്നും ആപ്പ് ഉടമയറിയാതെ ഫോണിലെ മൈക്രോഫോൺ ആക്സസ് ചെയ്യുന്നില്ലെന്നുമാണ്  വാട്സാപ്പിന്റെ വിശദീകരണം. കോൾ റെക്കോർഡിലും വോയ്സ് നോട്ടിലും മാത്രമാണ്  വാട്സാപ്പിന് റെക്കോർഡ് ചെയ്യാനാവുകയുള്ളു എന്നാണ് വിശദീകരണം.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്