ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഇനി ഗൂഗിൾ നീക്കം ചെയ്യും ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇമെയിൽ സംവിധാനങ്ങളിൽ ഒന്നാണ് ജി-മെയിൽ. സ്മാർട്ട് ഫോണുകളുടെയും മറ്റ് ഡിവൈസുകളുടെയും വളർച്ച കാരണം ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകൾ ഉള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇവയിൽ പലതും ഉപയോഗിക്കാത്തതാകാം. രണ്ട് വർഷമായി ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഗൂഗിൾ ഇപ്പോൾ.

ഡിസംബർ 1 മുതൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയവയിലെ ഉള്ളടക്കങ്ങളെല്ലാം ഇതോടെ അപ്രത്യക്ഷമാകും എന്നാണ് റിപ്പോർട്ടുകൾ. ചില സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഗൂഗിൾ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ദുരുപയോഗിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിൾ പറയുന്നത്.

രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്തതോ തുടർച്ചയായി ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളാണ് നീക്കം ചെയ്യുക. ഇതിന്റെ ഭാഗമായി ലോഗിൻ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനകം തന്നെ ഗൂഗിൾ ഇക്കാര്യം സൂചിപ്പിച്ച് മെയിൽ അയച്ചിട്ടുണ്ടാകും.

രണ്ട് വർഷത്തിലൊരിക്കൽ ലോഗിൻ ചെയ്യുകയാണെങ്കിലോ പ്ലേ സ്റ്റോർ, യൂട്യൂബ്, ഗൂഗിൾ സേർച്ച് തുടങ്ങിയ സേവനങ്ങൾക്കായി ഉപയോഗിച്ചാലും അക്കൗണ്ട് നിലനിർത്താനാകും. വ്യക്തികളുടെ അക്കൗണ്ടുകൾക്കാണ് ഈ നിയമം ബാധകമാവുക. സ്ഥാപനങ്ങളുടെ മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിട്ടില്ല.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്