മീശയും താടിയുമുള്ള പെണ്‍കുട്ടി; ഇവള്‍ ഇങ്ങനെയാകാന്‍ ഒരു കാരണമുണ്ട്

മീശ വെച്ചാല്‍ ആണാവില്ല എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഇവിടെ ഇതാ ഒരു പെണ്‍കുട്ടി താടിയും മീശയും വെച്ചിരിക്കുകയാണ്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്ന ഹര്‍നാം കൗര്‍ എന്ന ഈ പെണ്‍കുട്ടി, പക്ഷെ പുരുഷന്മാരെ പോലെ ആകുന്നതിനല്ല തടി ഇങ്ങനെ നീട്ടി വളര്‍ത്തിയിരിക്കുന്നത്.

26 വയസ്സാണ് ഹര്‍നാമിന്റെ പ്രായം. അമിതരോമ വളര്‍ച്ച പെണ്‍കുട്ടികളെ വിഷമിപ്പിക്കുന്ന ഇക്കാലത്ത് അഭിമാനത്തോടെയാണ് ഹര്‍നാം തന്റെ താടി പരിപാലിക്കുന്നത്. 16ാം വയസ്സിലാണ് ഹര്‍നാം കൗറിന് പുരുഷന്മാരെ പോലെ താടിയും മീശയും മുളയ്ക്കാന്‍ തുടങ്ങിയത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇവര്‍ക്ക് അമിതരോമ വളര്‍ച്ചക്ക് കാരണം.

ആദ്യകാലങ്ങളില്‍ എല്ലാവരും ചെയ്യുന്ന പോലെ ഷേവിംഗും ബ്ലീച്ചിംഗും വാക്സിംഗുമെല്ലാം പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. സിഖ് മതാചാര പ്രകാരം താടിയും മുടിയും നീക്കുന്നത് തെറ്റാണ്. അതുകൂടി പരിഗണിച്ചാണ് മുഖത്തെ രോമവളര്‍ച്ചയെ അംഗീകരിക്കാന്‍ ഹര്‍നാം തീരുമാനിച്ചത്.

ഇന്ന് ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ഭാഗമായാണ് ഹര്‍നാം. ത്വക്ക് ക്യാന്‍സര്‍ തടയാന്‍ താടിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന നടത്തുന്ന താടി സൗന്ദര്യ ചിത്രപ്രദര്‍ശനത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇടം നേടിയ അറുപത് പേരില്‍ ഏക വനിതയാണ് ഹര്‍നാം.

കൗറിന്റെ ശരീരത്തില്‍ കൂടുതലായി പുരുഷ ഹോര്‍മോണാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അതിനാലാണ് താടിരോമങ്ങള്‍ കൂടുന്നത്. ആദ്യകാലങ്ങളില്‍ വീടിനു പുറത്തിറങ്ങിയാല്‍ അപ്പോള്‍ പരിഹാസം എല്‍ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളില്‍ കുറച്ചു മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നു ഹര്‍നാം പറയുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്