അഞ്ചു നാള്‍ തുടര്‍ച്ചയായി യോഗ ചെയ്ത് കവിത ഗിന്നസ് ബുക്കിലേക്ക്

നമ്മുടെ ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന അവസ്ഥയില്‍ നമ്മുടെ കൂട്ടത്തിലുള്ള ഒരാള്‍ എങ്കിലും യോഗ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. മികച്ച ആരോഗ്യം സംരക്ഷിക്കുന്നതില്‍ അത്രയും പ്രാധാന്യമുണ്ട് യോഗയ്ക്ക്. അതുകൊണ്ട് തന്നെയാണ് യോഗയുടെ പ്രാധാന്യം വര്‍ധിച്ചു വരുന്നതും.

എന്നാല്‍ ഇപ്പോള്‍ ഇവിടെ , അഞ്ചു ദിവസം തുടര്‍ച്ചയായി യോഗ ചെയ്ത് ലോകരെ ഞെട്ടിച്ചിരിക്കുകയാണ് കവിത ഭരണീധരന്‍ എന്ന യുവതി. മൂന്നു വയസ്സുള്ള കുഞ്ഞിന്റെ “അമ്മ കൂടിയാണ് കവിത.

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വച്ചായിരുന്നു കവിതയുടെ യോഗ പ്രകടനം. 103 മണിക്കൂര്‍ തുടര്‍ച്ചയായി യോഗ ചെയ്ത പ്രാദാന്യ പാട്ടീല്‍ എന്ന യുവതിയുടെ പേരിലുള്ള മാരത്തോണ്‍ യോഗയുടെ വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് കവിത യോഗ ആരംഭിച്ചത്. ഡിസംബര്‍ 23 നു തുടങ്ങിയ യോഗ ഇപ്പോഴും തുടരുകയാണ്.

അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ തന്നെ റെക്കോര്‍ഡ് കവിതയുടെ പേരിലായി. എന്നാല്‍ അതുകൊണ്ട് മാത്രം യോഗ നിര്‍ത്താനുള്ള ഉദ്ദേശമില്ല കവിതക്ക്. 30 തീയതി വരെ മാരത്തോണ്‍ യോഗ തുടരുവാനാണ് നിലവിലെ തീരുമാനം. ഓരോ ഒരു മണിക്കൂറിലും അഞ്ചു മിനുട്ട് നേരത്തെ വിശ്രമമാണ് കവിത എടുക്കുന്നത്.

കവിതയുടെ ഭര്‍ത്താവ് തന്നെയാണ് കവിതയുടെ യോഗ ഗുരു.

Latest Stories

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം