ലോക വെയിറ്റ് ലിഫ്റ്റിങില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മീരാബായി ചാനു; എടുത്തുയര്‍ത്തിയത് 201കിലോ

ലോക വെയിറ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാന്‍ ഇന്ത്യയുടെ മീരാബായി സായ്കോം ചാനുവിനായില്ല. എന്നാല്‍, ഭാരോദ്വഹനത്തില്‍ മറ്റൊരു ഇന്ത്യന്‍ വനിതാ താരത്തിനും സാധിക്കാത്ത നേട്ടം മീരാബായ് സ്വന്തമാക്കി. തന്റെ ശരീരഭാരത്തിന്റെ നാല് മടങ്ങ് അധികം ഭാരമാണ് താരം എടുത്തുയര്‍ത്തിയത്.

49 കിഗ്രാം വിഭാഗത്തില്‍ 201 കിഗ്രാം ഭാരം എന്ന മാന്ത്രിക സംഖ്യയിലേക്കാണ് മീരാബായി എത്തിയത്. 200കിഗ്രാം എന്ന സംഖ്യ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മീരാബായി. തന്റെ തന്നെ റെക്കോര്‍ഡായ 199 കിഗ്രാം എന്ന നേട്ടമാണ് മീരാഭായി ഇവിടെ മറികടന്നത്. ഈ വര്‍ഷം ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ നേട്ടം.

ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്താനെ മീരാബായി ചാനുവിനായുള്ളു. 212 കിഗ്രാം എടുത്തുയര്‍ത്തി ചൈനയുടെ ജിയാങ് ഹുയ്ഹായാണ് സ്വര്‍ണം നേടിയത്. നാലാം സ്ഥാനത്തെത്തിയതോടെ ടോക്യോ ഒളിംപിക്സിലേക്ക് യോഗ്യത നേടുന്നതിനുള്ള സാധ്യതകളും മീരാബായി സജീവമായി നിലനിര്‍ത്തി.

ടോക്യോ ഒളിംപിക്സിനുള്ള ക്വളിഫിക്കേഷന്‍ സൈക്കിളിന്റെ റാങ്കിങ് 2020 ഏപ്രിലില്‍ ലോക വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ പുറത്തുവിടും. 49കിഗ്രാം വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതാണ് മീരാഭായി. 14 താരങ്ങള്‍ക്കാണ് ഒളിംപിക്സിലെ വെയിറ്റ് ലിഫ്റ്റിങ്ങില്‍ പോരിനിറങ്ങാനാവുക. അതില്‍ 13 പേരും വരിക ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍. ആതിഥേയരായ ജപ്പാന് മാത്രമാണ് ഒരു താരത്തെ നാമനിര്‍ദേശം ചെയ്യാനാവുക.

Latest Stories

കൊച്ചി കോർപ്പറേഷൻ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ചൂടിൽ വലഞ്ഞ് ജീവനക്കാർ

ഹോളിവുഡിലൊക്കെ ക്യാരക്ടറിന് ചേരുന്ന ഒരാളെയാണ് സിനിമയിൽ കാസ്റ്റ് ചെയ്യുക: ഭാവന

ടി20 ലോകകപ്പ് 2024: ജയ് ഷായും അഗാര്‍ക്കറും അഹമ്മദാബാദില്‍, നിര്‍ണായക യോഗം തുടങ്ങി

ഞാന്‍ ഇരയല്ല, അഖിലേട്ടന്റെ വീഡിയോക്ക് കമന്റ് ചെയ്‌തെന്നേയുള്ളൂ, ഒരു വര്‍ഷമായി ഈ ആക്രമണം നേരിടുകയാണ്: മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി സെറീന

'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ ഫലം അടുത്തയാഴ്ച; തീയതികൾ പ്രഖ്യാപിച്ചു

IPL 2024: ചെന്നൈക്കും മുംബൈക്കും ബാംഗ്ലൂരിനും മാത്രമല്ല, എല്ലാ ടീമുകൾക്കും കിട്ടാൻ പോകുന്നത് വമ്പൻ പണി; സംഭവം ഇങ്ങനെ

3000 ത്തോളം വീഡിയോകൾ, പീഡന പരാതി; പ്രജ്വല്‍ രേവണ്ണയെ സസ്‌പെൻഡ് ചെയ്ത് ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി

ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ബുംറ നീ എന്താ ആർസിബിയിൽ പന്തെറിയുന്നത്, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ