ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; യുവ താരത്തിന് പരിക്ക്

ഐഎസ്എല്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി യുവ താരം കെ.പി. രാഹുലിന്റെ പരിക്ക്. തുടയ്ക്ക് പരിക്കേറ്റ രാഹുല്‍ ബയോബബിള്‍ വിട്ട് മുംബൈയില്‍ ചികിത്സയ്ക്കു പോകും. ഇക്കാര്യം ക്ലബ്ബ് അധികൃതര്‍ സ്ഥിരീകരിച്ചു.

എടികെ മോഹന്‍ ബഗാനെതിരായ ഉദ്ഘാടന മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോളിനായി സഹല്‍ അബ്ദുള്‍ സമദിന് പന്ത് പകുത്തതിനു പിന്നാലെ രാഹുല്‍ കളത്തില്‍ നിന്ന് തിരിച്ചുകയറിയിരുന്നു. പ്രാഥമിക പരിശോധനയില്‍ തുടയ്ക്ക് പരിക്കുള്ളതായി വ്യക്തമായി. തുടര്‍ന്ന് മെഡിക്കല്‍ ടീം താരത്തിന് വിദഗ്ധ ചികിത്സ നിര്‍ദേശിക്കുകയായിരുന്നു.

രാഹുലിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാലു ഗോളിന് തോറ്റിരുന്നു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്