ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഫൈനല്‍ പുരോഗമിക്കുന്നു ; ഇരു ടീമുകളും ഗോള്‍രഹിതമായ അവസ്ഥയില്‍

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ നിര്‍ണ്ണായക ഫൈനലില്‍ ഇരുടീമും ഗോളടിക്കാതെ ആദ്യ പകുതി പൂര്‍ത്തിയാക്കി. രണ്ടു ടീമും മികച്ച കളിയാണ് പുറത്തെടുത്തത്. കേരളം മദ്ധ്യനിരയില്‍ സഹല്‍ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത് ലൂണ ടീമിലെത്തി. സഹലിന് പകരക്കാരനായി കെ.പി.രാഹുലിനെയാണ് ടീമില്‍ ഇറക്കിയത്.

ആദ്യപകുതിയില്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പൊസഷനിലും പാസിംഗിലും ബ്‌ളാസ്‌റ്റേഴ്‌സ് മികച്ചു നിന്നു. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് വസ്‌ക്കസിന്റെ ഒരു ഷോട്ട് ബാറില്‍ തട്ടിത്തെറിക്കുന്നത് അവിശ്വസനയീയതയോടെയാണ് ആരാധകര്‍ കണ്ടത്. വലതു ഖബ്ര മറിച്ചു നല്‍കിയ പന്തില്‍ വക്‌സ്‌കസ് തൊടുത്ത അടി കട്ടിമണിയെ കീഴടക്കിയെങ്കിലും ബാറില്‍ തട്ടിത്തെറിച്ചു. മറുവശത്ത് കേരളത്തിന്റെ ഹാഫില്‍ കിട്ടിയ ഒരു ഫ്രീകിക്കില്‍ സീവേരിയോ തൊടുത്ത ഫ്രീ ഹെഡ്ഡര്‍ ബ്‌ളാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്‍ തകര്‍പ്പന്‍ സേവ് നടത്തി. ആദ്യപകുതിയില്‍ ഓഗ്ബച്ചേയെ കേരള പ്രതിരോധം നന്നായി പൂട്ടിയപ്പോള്‍ മറുവശത്ത് ലൂണയെയും വസ്‌ക്കസിനെയും മികച്ച രീതിയില്‍ ഹൈദരാബാദ് തടഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം