'കളിച്ചാല്‍ ക്രിസ്റ്റിയാനോയെ ചവിട്ടിക്കൂട്ടും'; വെല്ലുവിളിച്ച് മുന്‍ സഹ താരം

ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യത തേടിയുള്ള പ്ലേ ഓഫ് ഫൈനലില്‍ ഇറ്റലി- പോര്‍ച്ചുഗല്‍ പോരാട്ടം വന്നാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ പരുക്കന്‍ അടവുകളിലൂടെ നേരിടുമെന്ന് യുവന്റസിലെ മുന്‍ സഹതാരം ലിയനാര്‍ഡോ ബൊനൂച്ചി. ഇറ്റാലിയന്‍ പ്രതിരോധ നിരയിലെ കരുത്തനാണ് ബൊനൂച്ചി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി സംസാരിച്ചിരുന്നു. പോര്‍ച്ചുഗലും ഇറ്റലിയും തമ്മിലെ പ്ലേ ഓഫ് ഫൈനലിനെ പറ്റി തമാശരൂപേണ ചര്‍ച്ച ചെയ്തു. നമുക്ക് കളത്തില്‍ കാണാം. ഇറ്റലിയോട് കളിച്ചാല്‍ കുറച്ചു പ്രഹരങ്ങള്‍ വാങ്ങേണ്ടിവരുമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് അറിയാം- ബൊനൂച്ചി പറഞ്ഞു.

കളത്തിലെ പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നമുക്ക് മാര്‍ച്ചില്‍ വീണ്ടും കാണാം. രണ്ട് മഹത്തായ മത്സരങ്ങള്‍ കളിക്കാമെന്ന് വിശ്വാസമുള്ളതായും ബൊനൂച്ചി കൂട്ടിച്ചേര്‍ത്തു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം