ശ്രേയസിനെ നോട്ടമിട്ട് പഴയ കൊമ്പന്മാര്‍, ഓഫര്‍ നായകസ്ഥാനം

ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ക്കായി വല വിരിച്ച് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരത്തെ കൊണ്ടുവന്ന് നായക സ്ഥാനത്ത് അവരോധിക്കാനാണ് കെകെആറിന്റെ നീക്കം. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമായി ശ്രേയസ് അയ്യര്‍ ധാരണയിലെത്തിയെന്നായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം കൈകൈആറിലേക്കെന്നാണ്.

ആന്ദ്രെ റസല്‍,സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് കെകെആര്‍ നിലനിര്‍ത്തിയിരിക്കുന്ന താരങ്ങള്‍. ഇവരില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന ആരുമില്ല. അതുകൊണ്ട് തന്നെ ശ്രേയസിനെ കൊണ്ടുവരാനാണ് കെകെആര്‍ മാനേജ്മെന്റ് ആലോചിക്കുന്നത്.

അഹമ്മാദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഹര്‍ദിക് പാണ്ഡ്യ എത്തുമെന്ന റിപ്പോര്‍ട്ട് ശ്രേയസ് കെകെആറിലേക്കെന്ന സാദ്ധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. പുതിയൊരു ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് ടീമിനെ മികച്ച നിലയിലേക്കെത്തിക്കുക എന്നത് ശ്രമകരമായ കാര്യമായതിനാല്‍ ഇന്ത്യയുടെ ഭാവിനായകനായി കരുതപ്പെടുന്ന ശ്രേയസ് ആ സാഹസത്തിന് മുതിര്‍ന്നേക്കില്ല.

15ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 12,13 തിയതികളില്‍ ബംഗളൂരുവില്‍ നടക്കും. മെഗാ താരലേലം താരസമ്പന്നമാണെന്നതിനാല്‍ തന്നെ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ