Ipl

അവന്‍ വരും എല്ലാം ശരിയാകും; ശക്തമായി തിരിച്ചുവരുമെന്ന് സഞ്ജുവിന്റെ ഉറപ്പ്

ഐപിഎല്‍ 15ാം സീസണില്‍ പ്ലേഓഫില്‍ കടക്കാന്‍ ഒരു ജയം കൂടി അനിവാറ്യമാണെന്നിരിക്കെ ഡല്‍ഹിക്കെതിരായ മത്സരം തോറ്റ് പരുങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോഴിതാ ടീമിന്റെ പരാജയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. തങ്ങള്‍ പ്ലാന്‍ ചെയ്തതുപോലെ കാര്യങ്ങള്‍ പോയില്ലെന്നും വരും മത്സരത്തില്‍ ശക്തമായി തിരിച്ചുവരുമെന്നുമാണ് സഞ്ജു പറഞ്ഞത്.

‘വളരെ നിരാശാജനകമായ രാത്രിയാണിത്. മത്സരത്തില്‍, ഞങ്ങള്‍ക്ക് കുറച്ച് റണ്‍സിന്റെ കുറവുണ്ടായിരുന്നു. ഞങ്ങള്‍ക്ക് കരുതിയതിലും 15-20 റണ്‍സ് കുറവാണ് നേടാനായത്. ഇന്നിംഗ്‌സിന്റെ മധ്യത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലും വീഴ്ച്ച സംഭവിച്ചു. മാത്രമല്ല, രണ്ടാമതായി ബൗള്‍ ചെയ്യുന്നതിനിടെ ഞങ്ങള്‍ കുറച്ച് ക്യാച്ചുകളും നഷ്ടപ്പെടുത്തി.’

‘ശരിക്കും നിരാശയുണ്ട്. പക്ഷേ അടുത്ത ഗെയിമില്‍ ഞങ്ങള്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിന് മുമ്പും ഞങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ഹെറ്റ്‌മെയര്‍ ഉടന്‍ ടീമിലേക്ക് തിരിച്ചെത്തും’ സഞ്ജു പറഞ്ഞു.

മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനാണ് ഡിസി തകര്‍ത്തുവിട്ടത്. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 161 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റു നഷ്ടത്തില്‍ 11 പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹി മറികടന്നു. ഒരു റണ്ണെടുക്കും മുന്‍പേ ആദ്യ വിക്കറ്റ നഷ്ടമായ ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണര്‍ മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടാണു വിജയമുറപ്പിച്ചത്.

Latest Stories

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ