Ipl

അപ്പോൾ അതായിരുന്നു റിവ്യൂ എടുക്കാതിരുന്നത്, കാരണം വെളിപ്പെടുത്തി പന്ത്

ഇന്നലത്തെ മത്സരത്തിലെ ഡൽഹിയുടെ തോൽ‌വിയിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്ന ആളാണ് ഋഷഭ് പന്ത്. ഒന്ന് ഒരു ക്യാച്ച് വിട്ടുകളഞ്ഞതിന്, രണ്ട് വളരെ നിർണായകം ആകുമായിരുന്ന ഒരു റിവ്യൂ എടുക്കാത്തതിന്.

മത്സരശേഷം പന്ത് വലിയ നിരാശയിലാണ് കാണപ്പെട്ടത്. ആ റിവ്യൂ എടുത്തിരുന്നെങ്കിൽ ഒരു പക്ഷെ മത്സരഫലം തന്നെ മറ്റൊന്ന് ആകുമായിരുന്നു എന്ന് പന്തിന് നന്നായി അറിയാമല്ലോ. മത്സരശേഷം റിവ്യൂ എടുക്കാത്തതുമായി ബന്ധപ്പെട്ട അഭിപ്രായം പന്ത് പറഞ്ഞു.

എന്തോ സൗണ്ട് ഞാൻ കരുതിയെങ്കിലും ബാക്കി ആർക്കും അത് തോന്നിയില്ല. അപ്പോ ഞാൻ ചോദിച്ചിരുന്നു നമുക്ക് റിവ്യൂവിന് പോകണോ എന്ന്. അവസാനം, ഞാൻ റിവ്യൂ എടുത്തില്ല,” കൂട്ടായ തീരുമാനം ആയിരുന്നു അത്. ഞാൻ ഒറ്റക്ക് അല്ല എടുത്തത്.

ഇതുപോലെ പല മത്സരങ്ങളും ഞങ്ങൾ അവസാന നിമിഷമാണ് കൈവിട്ടു കളഞ്ഞതെന്നും പന്ത് പറഞ്ഞു.

“എനിക്ക് തോന്നുന്നു മിക്ക കളികളും ഞങ്ങൾ മുന്നിലായിരുന്നു. എന്നാൽ ചില അവസരങ്ങളിൽ ഞങ്ങൾ മുന്നിലായിരുന്നു. ടൂർണമെന്റിലുടനീളം ഞങ്ങൾക്ക് സംഭവിച്ച ഒരു കാര്യമാണിത്. ചില സമയത്ത് ഇതിനേക്കാൾ മികച്ചത് ഞങ്ങൾക്ക് ചെയ്യാമായിരുന്നു. എന്തായാലും ഈ സീസണിൽ സംഭവിച്ച തെറ്റുകളിൽ നിന്ന് ഞങ്ങൾ ശക്തരായി തിരിച്ചുവരും.”

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ