ശ്രീലങ്കൻ താരത്തിനായി പ്രാർത്ഥിച്ച് ക്രിക്കറ്റ് ലോകം, കുശാൽ മെൻഡിസിനെ ആശുപത്രിയിലേക്ക് മാറ്റി

സംഭവബഹുലമായ ശ്രീലങ്ക- ബംഗ്ളാദേശ് മത്സരത്തിൽ ക്രിക്കറ്റ് ആരാധകറീ ഭീതിയിലാഴ്ത്തി ഒരു കാര്യം കൂടി നടന്നിരിക്കുന്നു. മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന എടുത്തതിനെ തുടർന്ന് കുശാൽ മെൻഡിസ് ഫീൽഡ് ഇട്ടു. താരത്തെ കൂടുതൽ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മത്സരത്തിന്റെ ഇരുപത്തി മൂന്നാം ഓവറിലായിരുന്നു സംഭവം നടന്നത്. വേദന കലശലായ താരത്തെ സഹായിക്കാൻ മെഡിക്കൽ ടീം എത്തുകയും താരത്തെ താങ്ങിയെടുത്ത് കൊണ്ടുപോവുകയും ആയിരുന്നു. അതികഠിനമായ ചൂടിൽ ഉള്ള തളർച്ചയാണ് വേദനക്ക് കാരണം എന്ന് വിലയിരുത്തപ്പെടുന്നു. ആദ്യ ഇന്നിങ്സിൽ 54 റൺസ് നേടിയ താരം രണ്ടാമത്തെ ഇന്നിങ്സിൽ 48 റൺസും നേടിയിരുന്നു.

ഏയ്ഞ്ചലോ മാത്യൂസിന്റെ ഡബ്ബിൾ സെഞ്ച്വറി നഷ്ടം, തമിം ഇഖ്‌ബാലിന്റെയും മുസ്ഹഫിഖുറിന്റെയും സെഞ്ച്വറി എല്ലാം കൊണ്ടും ആവേശകമായ മത്സരത്തിൽ ഒരു അപ്രതീക്ഷിത സംഭവം നടന്നിരുന്നു. മത്സരത്തിനിടെ ചൂട് തളര്‍ത്തിയതിനെ തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍ റിച്ചാർഡ് കെറ്റിൽബറോ മൈതാനം വിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് ടിവി അംപയര്‍ ജോ വില്‍സന്‍ എത്തി പകരക്കാരനായി മത്സരം നിയന്ത്രിക്കുകയായിരുന്നു .

അതികഠിനമായ ചൂടിൽ താരങ്ങൾ വളരെയധികം വലയുന്നുണ്ടായിരുന്നു. മത്സരം മൂർച്ഛിച്ച് നിൽക്കെയാൻ അമ്പയർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യം ആർക്കും കാര്യം മനസിലായില്ലെങ്കിലും പിന്നീടാണ് അമ്പയർ തുടരുന്നില്ല എന്നുള്ള അറിയിപ്പ് കിട്ടുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്