Ipl

പഴയ ഡ്രസിംഗ് റൂം അന്തരീക്ഷം അല്ല മുംബൈയിൽ ഇപ്പോൾ, കാരണങ്ങൾ നിരത്തി മുൻ താരം

എന്താണ് മുംബൈ ഇന്ത്യൻസിന് സംഭവിച്ചത്? എവിടെയാണ് ടീമിന് ടീമിന് ഈ സീസണിൽ പിഴച്ചത്? പതിവില്ലാത്ത പോലെ കളിയുടെ എല്ലാ മേഖലയിലും ടീം സമ്പൂർണ പരാജയമാണ്. ഈ വർഷത്തെ മെഗാ ലേലം കഴിഞ്ഞപ്പോൾ തന്നെ ടീം പകുതി തോറ്റു എന്ന് പറയാം. കഴിന സീസണുകളിൽ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 15 കോടി രൂപ മുടക്കിയാണ് ഇഷാൻ കിഷനെ മുംബൈ ടീമിൽ എടുത്തത്. എന്നാൽ മികച്ച 2 -3 താരങ്ങളെ മേടിക്കാനുള്ള തുകക്ക് ഒരു താരത്തെ എടുക്കുന്ന രീതി മുംബൈക്ക് ആദ്യം ആയിരുന്നു. കണക്കുകൂട്ടലുകൾ പിഴച്ചപ്പോൾ മിച്ചം പൈസക്ക് ഉള്ളവരെ വച്ച് ടീം വിളിച്ചെടുത്തു.

ഈ സീസണിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ പ്രശ്നങ്ങളെക്കുറിച്ച് പറയുകയാണ് മുൻ താരം ക്രിസ് ലിൻ – 11 പേരുടെ ഒരു സംഘമല്ല, മറിച്ച് 11 വ്യക്തികളാണ് സീസണിൽ മുംബൈയ്ക്കായി കളത്തിലിറങ്ങുന്നത്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. “നിങ്ങൾ പോയിന്റ് പട്ടികയിൽ താഴെയായിരിക്കുമ്പോൾ, പ്രത്യേകിച്ച് ഇങ്ങനെ ഒരു അവസ്ഥയിൽ ക്യാപ്റ്റനെ സഹായിക്കേണ്ടത് സീനിയർ താരങ്ങളുടെ ഉത്തരവാദിത്വമാണ്. പൊള്ളാർഡ് ഒകെ കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത കാര്യങ്ങളാണ് ഇതൊക്കെ, എന്നാൽ ഈ വർഷം ഇതുവരെ മുംബൈയിൽ അത് കണ്ടിട്ടില്ല. കാരണം അവർ ചെറിയ ഗ്രൂപ്പുകളായി വേർപിരിയാൻ തുടങ്ങിയിരിക്കുന്നു, ഇത് ശുഭസൂചന അല്ല, ഡ്രസിങ് റൂം അന്തരീക്ഷം പഴയ പോലെ അല്ല.

ഒരു ഐപിൽ സീസണിലെ ആദ്യത്തെ ഏഴ് മത്സരവും തോൽക്കുന്ന ആദ്യത്തെ ടീമായി മുംബൈ മാറി.ഐപിൽ ചരിത്രത്തിൽ മുൻപ് ടീമുകൾ സീസണിലെ ആദ്യത്തെ ആറ് കളികൾ തോറ്റിട്ടുണ്ട്.2013ൽ ഡൽഹി,2019ൽ ബാംഗ്ലൂർ ടീമുകൾക്കാണ് അത്തരത്തിൽ സംഭവിച്ചത്. ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസം തോറ്റതോടെ മുംബൈ ഇന്ത്യൻസ് ടീം മറികടന്നത്.

കഴിഞ്ഞ സീസണിലെ ടീമിന്റെ നാലി‍ൽ ഒന്നു പരിചയ സമ്പത്തോ താരപ്പൊലിമയോ ഇല്ലാത്ത ടീമിനെയാണ് ഇത്തവണത്തെ ലേലത്തിൽ മാനേജ്മെന്റ് വിളിച്ചെടുത്തതെന്നു ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപുതന്നെ ആക്ഷേപം ഉയർന്നിരുന്നു

Latest Stories

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ