ചടുലമായ പാദചലനം കൊണ്ടാ പച്ച പരവതാനിയിൽ നിങ്ങൾ രചിച്ച കവിതകളുടെ എണ്ണം കുറയുമായിരുന്നു, രാജകുമാരന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

പ്രണവ് തെക്കേടത്ത്

വിൻഡീസിന്റെ ആ പ്രതാപ കാലത്ത് നിങ്ങൾ പിറവി കൊള്ളാതിരുന്നത് നന്നായിരുന്നെന്ന് പോലും ഞാൻ ചിന്തിച്ചിരുന്നു, പല കളികൾക്കും ടോപ് ഓർഡറിലെ ആ മഹാമേരുക്കൾ പെട്ടെന്ന് തീർപ്പുകലിപ്പിക്കുമ്പോൾ ഞങ്ങൾക്ക് നിങ്ങളെ ഇത്രമാത്രം ആസ്വദിക്കാൻ സാധിക്കില്ലായിരുന്നു. ചടുലമായ പാദ ചലനം കൊണ്ടാ പച്ച പരവതാനിയിൽ നിങ്ങൾ രചിച്ച കവിതകളുടെ എണ്ണം കുറയുമായിരുന്നു.

അതെ ലാറ, സച്ചിനേക്കാൾ മികച്ചവരുണ്ടെന്ന് കേൾക്കാൻ എനിക്കിഷ്ടമല്ലായിരുന്നു പക്ഷെ അവിടെ അദ്ദേഹത്തിന് നേരെ നിങ്ങളുടെ നാമം വരുമ്പോൾ ഞാൻ പലപ്പോഴും നിശ്ശബ്ദനാവാറുണ്ട്, ഏതൊരു മികച്ച ബാറ്സ്മാനെയും ആ ക്രിക്കറ്റ്‌ ദൈവവുമായിട്ടായിരുന്നു താരതമ്യം ചെയ്തിരുന്നത് അയാളോളം റൻസുകൾ നേടിയിട്ടുണ്ടോ?

ബാറ്റിംഗ് എന്നതൊരു കലയാണെന്ന് ആ കാലഘട്ടത്തിൽ ബോധ്യപ്പെടുത്തിയത് താങ്കളായിരുന്നു, റെക്കോർഡുകളേക്കാൾ, കണക്കുകളേക്കാൾ, സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുന്ന ആ ആരാധകരെ സന്തോഷിപ്പിക്കേണ്ട ഒരു കടമ കൂടി ബാറ്സ്മാനുണ്ടെന്ന് എനിക്ക് മനസിലാക്കി തന്നതും നിങ്ങളായിരുന്നു.ആ ദ്വീപുകാരുടെ നഷ്ടപ്പെട്ടുപോയ സന്തോഷം വീണ്ടെടുക്കാൻ വിധിക്കപെട്ടവനും താങ്കളായിരുന്നല്ലോ നിങ്ങളുടെ ഡ്രൈവുകളും, സ്‌ക്വയർ കട്ടുകൾക്കും അവരുടെ സ്വപ്നങ്ങളിൽ ആ പ്രതാപകാലത്തേക്കുള്ള യാത്ര അത്ര അകലയെല്ലെന്നുള്ള ചിന്തകൾ പോലും ജനിപ്പിച്ചിരുന്നു. പക്ഷെ താങ്കൾ ഒറ്റക്കായിരുന്നു .

ആപത്ഘട്ടങ്ങളിൽ കൂടെയുള്ളവർ ഓടി ഒളിക്കുമ്പോൾ, ആ ദ്വീപിനെ ഒറ്റക്ക് തോളിലേറ്റാൻ വിധിക്കപെട്ടവൻ. ആ പൂർവികരുടെ ലെഗസി പോലും വരും കാലങ്ങളിൽ കാത്തുസൂക്ഷിച്ചതും താങ്കളായിരുന്നല്ലോ, പ്രതാപ കാലത്ത് നിന്നും വഴി തെറ്റി സഞ്ചരിച്ച ആ ടീമിനെ നേർവഴിയിലേക്ക് മടക്കി കൊണ്ടുവരാൻ നിങ്ങൾ ശ്രമിച്ചപ്പോഴൊക്കെ ബാറ്റിങ്ങിന്റെ മനോഹാരിത ഞങ്ങൾ ആവോളം ആസ്വദിച്ചിരുന്നല്ലോ, ക്രീസിൽ ചിലവിടുന്നത് കുറച്ചു നിമിഷങ്ങളായിരുന്നെങ്കിലും ഓർമ്മയിൽ സൂക്ഷിക്കാൻ നിങ്ങൾ നല്ല നിമിഷങ്ങൾ സമ്മാനിച്ചിരുന്നല്ലോ, നിങ്ങളെ ആസ്വദിക്കാൻ വരുന്നവരെ കരിയറിലുടനീളം നിങ്ങൾ സന്തോഷിപ്പിച്ചില്ലേ, കളി കഴിഞ്ഞു അവസാന നിമിഷം നടന്നടകലുമ്പോഴും നിങ്ങൾ ചോദിച്ചതും അതായിരുന്നില്ലെ Did i entertained u?

നിങ്ങളെ ദൈവത്തിനൊപ്പം പ്രതിഷ്ഠിക്കാത്തവരുണ്ടാവാം, വലിയ നേട്ടങ്ങൾ ടീമിന് വേണ്ടി സ്വന്തമാക്കാൻ അയാൾക്ക് പറ്റിയില്ലല്ലോ എന്ന് കുറ്റപ്പെടുത്തുന്നവർ കാണാം, അവരോടൊക്കെ ഞാൻ പറയും ആ പ്രതാപ കാലത്തെ ഹുങ്കുമായി സഞ്ചരിച്ചിരുന്ന ആ കപ്പൽ ആടിയുലഞ്ഞപ്പോഴൊക്കെ താങ്ങി നിർത്തിയത് താങ്കളായിരുന്നെന്ന്, ക്രിക്കറ്റിനെ മനോഹരമാക്കിയ ഇന്നിങ്‌സുകൾ അയാളോളം ആ പച്ചപരവതാനിയിൽ ആരും ഇതുവരെ രചിച്ചിട്ടില്ലെന്ന്, അയാളുടെ ദിനങ്ങളിൽ ബോളറായി പിറന്നവർ സ്വയം ശപിച്ച പോലെ മറ്റാരും സ്വയം ശപിച്ചു കാണില്ലെന്ന്, ക്രിക്കറ്റിനെന്നും ഒരേ ഒരു ചക്രവർത്തിയെ ഉള്ളൂ അത് താങ്കളാണ്.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്