Ipl

ലോകകപ്പ് ടീമിലെ ഫിനിഷറുമാരുടെ ലിസ്റ്റ് പറഞ്ഞ് മുൻ സെലെക്ടർ, ലിസ്റ്റിൽ അപ്രതീക്ഷിത താരവും

ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേശ് കാർത്തിക്, രാഹുൽ ടെവാതിയ എന്നിവരാണ് ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് 2022ൽ ഫിനിഷറുടെ റോളിൽ തന്റെ ടോപ്-4 എന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസ് (ജിടി) ക്യാപ്റ്റൻ ഹാർദിക് ഇന്ത്യൻ പ്രീമിയർ ലീഗ് 2022 ൽ തന്റെ ടീമിനായി വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കൂടാതെ താമസിക്കാതെ തന്നെ ബൗളിംഗിലേക്കും താരം മടങ്ങിയെത്തും. കാർത്തിക്ക്, തെവാടിയ എന്നിവരുടെ പേരിലാണ് ഈ വർഷത്തെ ലീഗ് അറിയപ്പെടുന്നത് തന്നെ.

“ഹാർദിക്, ജദ്ദു, കാർത്തിക്, ടെവാതിയ എന്നിവരാണ് ഫിനിഷറുടെ റോളിലെ എന്റെ ഫിനിഷറുമാർ. ഈ ഐപിഎല്ലിൽ ഡികെയും തിളങ്ങിയിട്ടുണ്ട്. ഹാർദിക് മികച്ച തിരിച്ചുവരവ് നടത്തി. ലോകകപ്പിന് ഇനിയും സമയമുണ്ട്, പക്ഷേ ഡികെയെയും തെവാടിയയെയും പോലുള്ളവർക്ക് അവസരം ലഭിക്കണം.”

“നിങ്ങൾ ഡികെയെ നോക്കുകയാണെങ്കിൽ, ടി20 ഫോർമാറ്റിൽ അദ്ദേഹം ഇന്ത്യക്കായി സ്ഥിരമായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. നിദാഹാസ് ട്രോഫിയാണ് ഹൈലൈറ്റ്,” പ്രസാദ് പിടിഐയോട് പറഞ്ഞു.

ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ സെലക്ഷൻ ബിസിസിഐക്ക് വലിയ തലവേദന ആണെന്നുറപ്പാണ്. സൂപ്പർ താരങ്ങൾ പലരും മങ്ങിയ ഫോമിൽ ആണെന്നുള്ളത് ആക്കം കൂട്ടുന്നു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും