ടീം തിരഞ്ഞെടുപ്പില്‍ തിടുക്കവും അങ്കലാപ്പും, സെലക്ടര്‍മാരെ വിമര്‍ശിച്ച് മുന്‍ താരം

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ സാബാ കരീം. സെലക്ടര്‍മാരുടെ തിടുക്കവും അങ്കലാപ്പുമാണ് ടീം തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുന്നതെന്ന് കരീം പറഞ്ഞു.

ടീമിന്റെ സംതുലിതാവസ്ഥ നോക്കുമ്പോള്‍ ടി20 ലോക കപ്പിലെ തിരിച്ചടിയില്‍ സെലക്ടര്‍മാര്‍ പരിഭ്രാന്തരാണെന്നാണ് തോന്നുന്നത്. ടീമില്‍ ഓപ്പണര്‍മാരുടെ ആധിക്യമാണ്. കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, രോഹിത് ശര്‍മ്മ എന്നിവരെല്ലാമുണ്ട്. ഇത്രയും മുന്‍നിര ബാറ്റര്‍മാരെ എവിടെ കളിപ്പിക്കും- സാബ കരീം ചോദിക്കുന്നു.

ഋതുരാജ് ഐപിഎല്ലില്‍ ചെന്നൈയ്ക്കായി മികച്ച പ്രകടനം നടത്തി. ഇഷാന്‍ കിഷനെ ലോക കപ്പില്‍ ഓപ്പണറാക്കി. വെങ്കടേഷ് അയ്യരെ ഏതു പൊസിഷനില്‍ കളിപ്പിക്കും. അതോ ഈ യുവ താരങ്ങളെ വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിപ്പിച്ച് വളര്‍ത്തിയെടുക്കാനാണോ തീരുമാനം. ഇക്കാര്യം കളിക്കാരുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. ടീമിലെ അവരുടെ റോള്‍ എന്താണെന്ന് ബോധ്യപ്പെടുത്തേണ്ടതാണെന്നും കരീം നിര്‍ദേശിച്ചു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു