അത് ഇപ്പോള്‍ അസംഭവ്യമായ കാര്യം, തുറന്ന് പറഞ്ഞ് റമീസ് രാജ

ലോക കായികരംഗത്തെ ഏറ്റവും വാശിയേറിയതും ആരാധകസമ്പുഷ്ടവുമായ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ക്രിക്കറ്റ് മത്സരം. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര, സൈനിക ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളെയും ബാധിക്കാറുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ക്രിക്കറ്റ് കളിച്ചിട്ട് ഏറെ നാളായി. രണ്ടു രാജ്യങ്ങളും തമ്മിലെ ക്രിക്കറ്റ് പരമ്പരയുടെ സാധ്യതകളെ കുറിച്ച് പുതുതായി
ചുമതലയേറ്റ പിസിബി അധ്യക്ഷന്‍ റമീസ് രാജ തുറന്നുപറയുന്നു.

ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പര അസംഭവ്യമാണ്. നമ്മള്‍ തിടുക്കം കാട്ടുന്നില്ല. പാക്കിസ്ഥാനിലെ ആഭ്യന്തര, പ്രാദേശിക ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് അടിയന്തര ശ്രദ്ധ. കായിക രംഗത്തെ മാതൃകകളെ രാഷ്ട്രീയം നശിപ്പിക്കുന്നു. ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തില്‍ തത്കാലം നിലവിലെ സ്ഥിതി തുടരും – റമീസ് രാജ പറഞ്ഞു.

ലോക കപ്പില്‍ ഇന്ത്യക്കെതിരായ മോശം പ്രകടനത്തിന്റെ ചരിത്രം മാറ്റിയെഴുതണമെന്ന് പാക് കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിനുവേണ്ടി പൂര്‍ണമായും സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ടീമിലെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാതെ ഭയരഹിതമായി കളിക്കാന്‍ താരങ്ങളോട് പറഞ്ഞതായും, ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി റമീസ് രാജ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും