സൂപ്പര്‍ ഓള്‍ റൗണ്ടര്‍ക്ക് പരിക്ക്; ഇംഗ്ലണ്ട് ടീമില്‍ മാറ്റംവന്നേക്കും

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിനെ പരിക്ക് വേട്ടയാടുന്നു. ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റന്റെ വിരലിനാണ് പരിക്കേറ്റത്. ബെന്‍ സറ്റോക്‌സിന് പകരം ടീമിലെടുത്ത ലിവിംഗ്സ്റ്റന് ലോക കപ്പ് നഷ്ടപ്പെടുമെന്നാണ് വിവരം.

ഇന്ത്യയുമായുള്ള സന്നാഹ മത്സരത്തിനിടെയാണ് ലിവിംഗ്സ്റ്റന് പരിക്കേറ്റത്. കളിയുടെ അന്ത്യവേളകളില്‍ ബൗണ്ടറിക്കരുകില്‍ ക്യാച്ചിന് ശ്രമിക്കവെ ലിവിംഗ്സ്റ്റന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. താരത്തിന്റെ പരിക്ക് സംബന്ധിച്ച് ഇംഗ്ലണ്ട് മാനേജ്‌മെന്റ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. വരുന്ന 24 മണിക്കൂറിനുള്ളില്‍ ലിവിംഗ്സ്റ്റണ്‍ ലോക കപ്പ് കളിക്കുമോ എന്നതില്‍ തീരുമാനമാകും.

സന്നാഹ മത്സരത്തില്‍ ലിവിംഗ്സ്റ്റണ്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 20 പന്തില്‍ 30 റണ്‍സ് നേടിയ ലിവിംഗ്സ്റ്റണ്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും പുറത്താക്കിയിരുന്നു. അതിനാല്‍ത്തന്നെ ലിവിംഗ്സ്റ്റണ്‍ കളിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന് അത് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു