ഇനി ഇവര്‍ക്ക് ഒരു തിരിച്ചുവരവ് ഇല്ല, വിലയിരുത്തലുമായി ഇതിഹാസ താരം

ശ്രീലങ്കയ്ക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ലെന്ന് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ഫോമിലേക്ക് എത്തിയാലും ഇരുവരുടെയും പ്രായമാണ് മുഖ്യ പ്രശ്‌നമാണ് ഗവാസ്‌കര്‍ എടുത്തുപറയുന്നത്.

ഇത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ച്വറിയോ 80-90 റണ്‍സോ നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. അജിന്‍ക്യ രഹാനെ ആക്രമണോത്സകതയോടെയാണ് കളിച്ചതെന്നത് ശരിയാണ്. എന്നാല്‍ അതിനനുസരിച്ചുള്ള റണ്‍സും നേടേണ്ടതായുണ്ട്. ടീമിന് റണ്‍സ് ആവശ്യമാണ് അത് നേടാനാവാത്തതിനാല്‍ത്തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു.’

‘ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തീര്‍ച്ചയായും തിരിച്ചെത്താനാവും. എന്നാല്‍ എല്ലാ രഞ്ജി ട്രോഫി മത്സരത്തിലും 200-250 റണ്‍സ് നേടാന്‍ സാധിക്കണം. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരാന്‍ പറ്റും. എന്നാല്‍ രഞ്ജി ട്രോഫിക്ക് ശേഷം ഒരു ടെസ്റ്റ് മാത്രമാണുള്ളത്. അത് ഇംഗ്ലണ്ടിനെതിരെയാണ്.’

‘അതിന് ശേഷം ടി20 ലോക കപ്പാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അടുത്ത ടെസ്റ്റ് പരമ്പര നവംബര്‍ ഡിസംബറിലാവും നടക്കുക. അത് ഇരുവരുടെയും പ്രായം പരിഗണിക്കുമ്പോള്‍ പ്രശ്നമാണ്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുകയും അവര്‍ അതിനെ മുതലാക്കുകയും ചെയ്താല്‍ രഹാനെക്കും പുജാരക്കും തിരിച്ചുവരവ് പ്രയാസമാവും’ ഗവാസ്‌കര്‍ പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി