തുടക്കം പാളി ധോണിപ്പട; വിറപ്പിച്ച് മുംബൈയുടെ കുട്ടികള്‍

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് വെടിക്കെട്ടോടെ തുടക്കിമിടാന്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആദ്യ ഓവറുകളില്‍ നനഞ്ഞ പടക്കമാക്കി മുംബൈ ഇന്ത്യന്‍സ്. അതിശക്തരുടെ അങ്കത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ മൂന്ന് വിക്കറ്റ് നഷ്ടമായി.

മൂന്ന് ഓവര്‍ കഴിയുമ്പോള്‍ മൂന്നിന് ഏഴ് റണ്‍സ് എന്ന നിലയിലാണ് സൂപ്പര്‍ കിങ്‌സ്. ഫാഫ് ഡു പ്ലെസിസ് (0), മൊയീന്‍ അലി (0) സുരേഷ് റെയ്‌ന (4)എന്നിവരെയാണ് സൂപ്പര്‍ കിങ്‌സിന് നഷ്ടമായത്.

ആദം മില്‍നെ (1) ട്രന്റ് ബൗള്‍ട്ട് (2)എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. ഋതുരാജ് ഗെയ്ക്ക്‌വാദ് (1 നോട്ടൗട്ട്) ധോണി (0 നോട്ടൗട്ട്) എന്നിവര്‍ ക്രീസില്‍. അമ്പാട്ടി റായിഡു റിട്ടേയേര്‍ഡ് ഹര്‍ട്ടായതും സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായ കാര്യങ്ങളില്‍പ്പെടുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്