Ipl

ആറ്റിറ്റ്യൂഡ് കൊള്ളില്ല എന്നൊക്കെ പറഞ്ഞു തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റിയാലും സഞ്ജു എന്നും ഞങ്ങൾക്ക് മുത്ത് തന്നെ

Satheesh Chanasseril

എന്തുകൊണ്ട് സഞ്ജു സാംസൺ പലർക്കും അനഭിമതൻ ആവുന്നു? പല സൂപ്പർ ക്രിക്കറ്റ് താരങ്ങൾക്കും , കമന്ററി കാർക്കും എല്ലാം തികഞ്ഞ മുൻ ക്രിക്കറ്റ്ഴ്സിനും സഞ്ജുവിനോട് എന്തോ ഒരു വിരോധം ഉള്ളതായി പലപ്പോഴും തോന്നിയിരുന്നു.പ്രത്യേകിച്ചും വിരാട്, ശാസ്ത്രി, തങ്ങളുടെ കീഴിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഒരു പ്ലയെരോട് കാണിയ്ക്കുന്ന ഒരു അടുപ്പവും ഇവർ രണ്ടുപേരുടെയും പെരുമാറ്റത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല.

സുനിൽ ഗാവസ്‌കർ ചോപ്ര, ഉറക്കത്തിൽപോലും വിമർശനം ഉയർത്തുന്ന രണ്ടു പേരാണ്. ഒരാൾ ഇന്ത്യ കണ്ട ഏറ്റവും നല്ല ഓപ്പണിങ് ബാറ്റ്സ്മാൻ, പക്ഷെ അദ്ദേഹത്തിന് അന്നും ഇന്നും മുംബയ്ക്ക് അപ്പുറത്തേക്ക് കണ്ണു കാണുകയില്ല. പിന്നെ ആകാശ് ചോപ്ര എന്തോ ഭാഗ്യം കൊണ്ടു ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടിയ ഒരു മെഡിയോക്കർ ക്രിക്കറ്റർ, ഇപ്പോൾ അദ്ദേഹം ക്രിക്കറ്റ് ലോകത്തു എല്ലാം തികഞ്ഞ ഒരു അത്ഭുത പ്രതിഭാസം ( എന്നേ ഞാൻ തന്നെ അങ്ങനെയാണ് വിളിക്കുന്നത്.

എനിയ്ക്കു തോന്നുന്നത് നമ്മൾ മലയാളികളും ഒരു പരിധിവരെ സഞ്ജുവിനെ ദ്രോഹിയ്ക്കുന്നുണ്ട് എന്നാണ്. എന്തൊരു സപ്പോർട് ആണ് നമ്മൾ അദ്ദേഹത്തിന് കൊടുക്കുന്നത്. എത്ര പൊങ്കാല ആണ് നമ്മൾ ഗവാസ്കറിനും ചോപ്രയ്ക്കും, സെലെക്ടർ മാർക്കും ഇടുന്നത്. കാര്യവട്ടത് സഞ്ജുവിന് കിട്ടിയ “ആരവം ” പലരെയും ആസ്വസ്ഥരാക്കിയിരുന്നു എന്നതാണ് വാസ്തവം.

ഇന്നിപ്പോൾ ഐ പി എൽ ഫൈനലിൽ എത്തിയിട്ട് ഒരു നല്ലവാക്കു പോലും സഞ്ജുവിനെപറ്റി പറയാൻ പലർക്കും പ്രയാസമാണ്. പക്ഷെ ഞങ്ങളുടെ കണ്ണിൽ സഞ്ജു എന്നേ ഇന്ത്യൻ കുപ്പായം അണിയാൻ യോഗ്യൻ ആണ് ഇനിയിപ്പോൾ സ്ഥിരതയില്ല, ആറ്റിറ്റ്യൂഡ് കൊള്ളില്ല എന്നൊക്കെ പറഞ്ഞു തങ്ങളുടെ ഇഷ്ടക്കാരെ തിരുകി കയറ്റിയാലും സഞ്ജു എന്നും ഞങ്ങൾക്ക് മുത്ത് തന്നെ.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി