റോയല്‍സ്- കിംഗ്സ് മത്സരം ഒത്തുകളിയോ ?; ഹൂഡയുടെ ട്വീറ്റ് സംശയത്തില്‍

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിവാദത്തിലായി പഞ്ചാബ് കിംഗ്സ് താരം ദീപക് ഹൂഡ. ടീം ഘടന സംബന്ധിച്ച് സൂചന നല്‍കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് ഹൂഡയെ കുഴപ്പത്തിലാക്കിയത്. ഹൂഡയുടെ നടപടി ഒത്തുകളിയുടെ ഭാഗമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹൂഡ ബിസിസിഐയുടെ അഴിമതി വിരുദ്ധ മാര്‍ഗനിര്‍ദേശം ലംഘിച്ചോയെന്നതില്‍ അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.

റോയല്‍സിനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് , നമ്മള്‍ തുടങ്ങുന്നു..പഞ്ചാബ് കിംഗ്സ്‌സ് ഐപിഎല്‍… എല്ലായ്‌പ്പോഴും പഞ്ചാബ് എന്ന ക്യാപ്ഷനോടെ ടീമിന്‍റെ ഹെല്‍മറ്റ് ധരിച്ച ചിത്രം ഹൂഡ ട്വീറ്റ് ചെയ്തത്. ടീം ഘടനയെപ്പറ്റി സൂചന നല്‍കുന്നതാണ് ഹൂഡയുടെ ട്വീറ്റെന്നാണ് വിമര്‍ശനം.

ബിസിസിഐ മാര്‍ഗനിര്‍ദേശ പ്രകാരം ടീമും പിച്ചും അടക്കം മത്സരം സംബന്ധിച്ച ഒരു വിവരങ്ങളും നേരത്തെ പുറത്തുവിടാന്‍ പാടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൂഡ അഴിമതി വിരുദ്ധ മാര്‍ഗനിര്‍ദേശം ലംഘിച്ചിട്ടുണ്ടോയെന്ന് ആന്റി കറപ്ഷന്‍ യൂണിറ്റ് പരിശോധിക്കും. കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ഹൂഡയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്