Ipl

മുംബൈ തോറ്റത് കൊല്‍ക്കത്തയോടല്ല..!, വിവാദമായി രോഹിത്തിന്റെ പുറത്താകല്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന മുംബൈ-കൊല്‍ക്കത്ത മത്സരത്തിലെ രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ വിവാദത്തില്‍. ബാറ്റില്‍ പന്ത് കൊള്ളാതിരുന്നിട്ടും അല്‍ട്രാ എഡ്ജ് കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ല എന്ന വ്യക്തമായിരുന്നു. എന്നാല്‍ അല്‍ട്രാ എഡ്ജ് പരിശോധിച്ചപ്പോള്‍ സ്‌പൈക്ക് കാണുകയായിരുന്നു.

ടിം സൗത്തി എറിഞ്ഞ പന്തില്‍ ഡിഫന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പാഡില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഷീല്‍ഡണ്‍ ജാക്‌സണ്‍ ഡൈവ് ചെയ്ത് ക്യാച്ച് പിടിച്ചു. ടീം ഒന്നടങ്കം ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. ഉടനെ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തു.

എന്നാല്‍ റിപ്ലേയില്‍ ബാറ്റിലേക്ക് പന്ത് എത്തുന്നതിനു മുന്‍പും അതിനു ശേഷവും അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കണ്ടു. അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കണ്ടപ്പോള്‍ ബാറ്റിനും പന്തിനും ഇടയില്‍ വലിയൊരു ഗ്യാപ്പ് ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ ഇത് ഔട്ട് വിധിക്കുകയായിരുന്നു.

ഇത് തേര്‍ഡ് അംപയറുടെ പിശകാണെന്നാണ് മുംബൈ ആരാധകര്‍ വാദിക്കുന്നത്. മുംബൈ തോറ്റത് കൊല്‍ക്കത്തയോടല്ല അമ്പയറോടാണെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മയും മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനയുമെല്ലാം ഈ പുറത്താകലില്‍ നിരാശ പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. പന്ത് ബാറ്റിലേക്കെത്തുന്നതിന് മുമ്പ് അല്‍ട്രാ എഡ്ജ് കാട്ടിയത് സാങ്കേതിക പിഴവാകാനാണ് സാധ്യത.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി