'നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കണം', ഗാംഗുലിയെ കടന്നാക്രമിച്ച് പാക് സൂപ്പര്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതയില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ രൂക്ഷമായി വിമിര്‍ശിച്ച് മുന്‍ പാക് ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി. കോഹ്ലിയുമായുള്ള വിഷയം അല്‍പ്പംകൂടി മെച്ചപ്പെട്ടരീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്ന് അഫ്രീദി പറഞ്ഞു.

കോഹ്ലിയുമായുള്ള പ്രശ്‌നം അല്‍പ്പം കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നു. ക്രിക്കറ്റ് ബോര്‍ഡിന്റെ റോള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലായ്‌പ്പോഴും കരുതുന്നയാളാണ് ഞാന്‍. കളിക്കാരോട് തങ്ങളുടെ പദ്ധതികളെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റി കാര്യക്ഷമമായി ആശയവിനിമയം നടത്തണം. ‘ഇതാണ് നമ്മുടെ പദ്ധതി. ഇതാണ് നല്ലതെന്നു തോന്നുന്നു. നിങ്ങള്‍ എന്തു പറയുന്നു’വെന്ന് താരങ്ങളോട് ചോദിക്കണം- അഫ്രീദി പറഞ്ഞു.

മാധ്യമങ്ങള്‍ വഴിയാണ് കാര്യങ്ങള്‍ പറയുന്നതെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവും. മുഖത്തോടുമുഖം നോക്കി സംസാരിക്കൂ. അതിലൂടെ പ്രശ്‌ന പരിഹാരം സാദ്ധ്യമാകും. പ്രശ്നത്തെ വലിച്ചുനീട്ടിക്കൊണ്ടുപോയാല്‍ സങ്കീര്‍ണമാകുമെന്നും അഫ്രീദി പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി