Ipl

ഈയൊരു നില്‍പ്പ് തെല്ല് സങ്കടത്തോടെ അല്ലാതെ ഒരു ക്രിക്കറ്റ് ഫാനിനു പോലും കാണാന്‍ ആവില്ല

അനൂപ് കൈതമറ്റത്തില്‍

നിങ്ങളേത് ടീമിന്റെയും ഫാന്‍ ആയിക്കോട്ടെ പക്ഷേ , ഈയൊരു നില്‍പ്പ് തെല്ല് സങ്കടത്തോടെ അല്ലാതെ ഒരു ക്രിക്കറ്റ് ഫാനിനു പോലും കാണാന്‍ ആവില്ല. റിങ്കു സിംഗ് ഇന്നലെ രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല ഉറപ്പ്..

കളി കൈവിട്ടെന്ന് എല്ലാവരും കരുതിയിടത്തുനിന്ന് ഒരു സ്വപ്നതുല്യമായ ഇന്നിംഗ്‌സിലൂടെ ടീമിനെ വിജയത്തിന് തൊട്ടരികിലെത്തിച്ചു ഇടറിവീണുപോയ പോരാളിയാണ് അവന്‍ . ഇതുപോലൊരു ഇന്നിംഗ്‌സ് ഇനി അവനു കളിയ്ക്കാന്‍ ആകുമോ എന്നുപോലും പറയാന്‍ ആവില്ല.

ഈസി ക്യാച്ചുകള്‍ പോലും കൈയില്‍ നിന്ന് വഴുതിപ്പോകുന്ന കാഴ്ചകള്‍ കണ്ട ഈ സീസണില്‍ catch of the tournament തന്നെ ആയേക്കാവുന്ന എവിന്‍ ലൂയിസിന്റെ ക്യാച്ചില്‍ അവന്റെ 15 ബോള് ഇന്നിംഗ്‌സ് അവസാനിച്ചു . ഭാഗ്യം നിന്റെ കൂടേ ആയിരിക്കില്ല.

പക്ഷേ പൊരുതിനോക്കാന്‍ നീ കാണിച്ച ചങ്കൂറ്റം ,അതൊരു മറക്കാത്ത ഓര്‍മയായി നിന്റെ ഇനിയുള്ള കരിയറില്‍ കരുത്താകും. ഉറപ്പ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയായാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം